
ജനങ്ങളുടെ സമാധാനത്തിനായുള്ള രോദനം ശ്രവിക്കുകയെന്ന് മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് ഫ്രാൻസിസ് പാപ്പ സാമൂഹ്യ മാധ്യമമായ ‘എക്‌സി’ൽ എഴുതി. യുദ്ധം ഏറ്റവും മൗലികമായ അവകാശങ്ങൾ കവർന്നെടുത്തിട്ടുള്ള ദശലക്ഷക്കണക്കിനാളുകളുടെ കരച്ചിൽ കേൾക്കാൻ പാപ്പ ഭരണകർത്താക്കളോട് അഭ്യർഥിക്കുന്നു.
പാപ്പ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്: “ജീവനും സമാധാനത്തിനുമുള്ള മനുഷ്യാവകാശങ്ങൾ മറ്റെല്ലാ അവകാശങ്ങളും വിനിയോഗിക്കുന്നതിനുള്ള അനിവാര്യമായ വ്യവസ്ഥയാണ്. യുദ്ധം മൂലം മൗലികമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിനാളുകളുടെ സമാധാനത്തിനായുള്ള മുറവിളി ഭരണകർത്താക്കൾ കേൾക്കണം!”