യൂറോപ്പിൽ നടന്ന 2,500 ക്രിസ്ത്യൻവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ പകുതിയും ഫ്രാൻസിലെന്ന് റിപ്പോർട്ട്

യൂറോപ്പിൽ താമസിക്കുന്ന ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 2,500 സംഭവങ്ങളിൽ ആയിരത്തോളം ആക്രമണങ്ങൾ നടന്നത് ഫ്രാൻസിലാണെന്ന് വെളിപ്പെടുത്തൽ. യൂറോപ്യൻ വാച്ച്ഡോഗ് ഗ്രൂപ്പിൽ നിന്ന് അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടിലാണ് ഈ പുതിയ കണ്ടെത്തലുള്ളത്.

2023 മുതൽ 2024 വരെ 35 യൂറോപ്യൻ രാജ്യങ്ങളിലായി 2,444 ക്രിസ്ത്യൻവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളും വിവേചനത്തിന്റെയും അസഹിഷ്ണുതയുടെയും പ്രവൃത്തികളും പൊലീസിന്റെയും സിവിൽ സൊസൈറ്റിയുടെയും ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒബ്‌സർവേറ്ററി ഓൺ ടോളറൻസ് ആൻഡ് ഡിസ്‌ക്രിമിനേഷൻ ഇൻ യൂറോപ്പിലെ (OIDAC) റിപ്പോർട്ട് പ്രകാരമുണ്ട്. ഇതിൽ 232 എണ്ണം ക്രിസ്ത്യാനികൾക്കെതിരായ ഉപദ്രവം, ഭീഷണികൾ, ശാരീരിക ആക്രമണങ്ങൾ തുടങ്ങിയവ വ്യക്തിപരമായ ആക്രമണങ്ങളാണ്.

ഏറ്റവും കൂടുതൽ അക്രമങ്ങൾ ബാധിച്ച യൂറോപ്യൻ രാജ്യങ്ങൾ ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി എന്നിവയാണ്. 2023 ൽ യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രിസ്ത്യൻവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏകദേശം ആയിരത്തോളം ആക്രമണങ്ങൾ ഫ്രാൻസിലാണ് നടന്നത്. 90% ആക്രമണങ്ങളും പള്ളികൾക്കും സെമിത്തേരികൾക്കും നേരെയാണ് നടന്നത്. 84 ഓളം വ്യക്തിപരമായ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ട് കണ്ടെത്തി. ശാരീരികമായ ആക്രമണങ്ങൾ കൂടാതെ, ഫ്രഞ്ച് റിലീജിയസ് ഹെറിറ്റേജ് ഒബ്സർവേറ്ററിയിൽനിന്നുള്ള ഡാറ്റ ഉദ്ധരിച്ച് 2023 ൽ ഫ്രാൻസിലെ പള്ളികൾക്കുനേരെ തീവയ്പ്പ് നടത്തിയതായി സ്ഥിരീകരിച്ച എട്ട് കേസുകളും 2024-ന്റെ ആദ്യ പത്തു മാസങ്ങളിൽ 14 ആക്രമണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

702 ക്രിസ്ത്യൻവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇംഗ്ലണ്ടാണ് ഫ്രാൻസിന് തൊട്ടുപിന്നിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.