
ലോകജനതയുടെ പാപപരിഹാരത്തിനായി കുരിശിലേറ്റപ്പെട്ടവൻന്റെ ഓർമ ആചരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.
ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായ ഇന്നു ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പുനീരു സ്വീകരിക്കലും ശുശ്രൂഷയിൽ ഉണ്ടാകും.