ദൈവം പിശുക്കനല്ല; അവിടുന്ന് സമൃദ്ധമായി നൽകുന്നവനാണ്: ഫ്രാൻസിസ് പാപ്പ

ദൈവം പിശുക്കനല്ലെന്നും അവിടുന്ന് സമൃദ്ധമായി നൽകുന്നവനാണെന്നും ഫ്രാൻസിസ് പാപ്പ. ജനുവരി 19 ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പതിവുള്ള ത്രിസന്ധ്യാ പ്രാർഥനയോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

കാനായിലെ കല്യാണവിരുന്നിന്റെ സുവിശേഷഭാഗം വ്യാഖ്യാനിച്ചുകൊണ്ട്, “നമ്മുടെ ജീവിതത്തിലേക്ക് പുതുവീഞ്ഞ് കൊണ്ടുവരുന്ന മണവാളനാണ് ക്രിസ്തു. മനുഷ്യന്റെ പോരായ്മകളിൽ അവിടുന്ന് സമൃദ്ധമായി നൽകിക്കൊണ്ട് പ്രത്യുത്തരിക്കുന്നു. ദൈവം പിശുക്കനല്ല; സമൃദ്ധമായി നൽകുന്നവനാണ്” – ഏകദേശം ഇരുപതിനായിരത്തോളം വരുന്ന തീർഥാടകരും വിശ്വാസികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പ പങ്കുവച്ചു. മനുഷ്യന്റെ പരിമിതികളോട് ഔദാര്യത്തോടെ പ്രതികരിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് ‘നസ്രത്തിലെ യേശു’ എന്ന പതിനാറാമൻ മാർപാപ്പയുടെ പുസ്തകത്തിൽ നിന്നുള്ള വാക്കുകൾ ഉദ്ധരിച്ചുകൊണ്ടും മാർപാപ്പ വ്യക്തമാക്കി.

സന്ദേശത്തിന്റെ സമാപനത്തിൽ പരിശുദ്ധ മറിയത്തെ ‘പുതിയ വീഞ്ഞിന്റെ സ്ത്രീ’ എന്നു വിശേഷിപ്പിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറയത്തോട് മാധ്യസ്ഥ്യം പ്രാർഥിക്കാനും മാർപാപ്പ ഓർമപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.