![gasa](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/gasa.jpg?resize=696%2C435&ssl=1)
ജനുവരി 19-ന് പ്രാബല്യത്തിൽ വന്ന ഗാസയിലെ ഏറ്റവും പുതിയ വെടിനിർത്തൽ കരാറിന് ഇടനിലക്കാരായവർക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് തീർഥാടകർക്കൊപ്പം ആഞ്ചലൂസ് പ്രാർഥനക്കുശേഷമാണ് പാപ്പ നന്ദി പറഞ്ഞത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമത്തിനുശേഷം ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഒരു വർഷത്തിലേറെയായി പോരാട്ടം തുടരുകയായിരുന്നു.
“ഗാസയിൽ വെടിനിർത്തൽ ഇന്ന് പ്രാബല്യത്തിൽ വരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇടനിലക്കാർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. സമാധാനം സ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കുന്നത് നല്ല ജോലിയാണ്. മധ്യസ്ഥർക്ക് നന്ദി സമ്മതിച്ച കാര്യങ്ങൾ പാർട്ടികൾ ഉടൻ നടപ്പിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”- മാർപാപ്പ പറഞ്ഞു.
എല്ലാ ബന്ദികൾക്കും വീട്ടിലേക്ക് മടങ്ങാനും അവരുടെ പ്രിയപ്പെട്ടവരെ കാണാനും സാധിക്കട്ടെ. ഗാസയിലേക്ക് മാനുഷിക ഇടനാഴികൾ തുറക്കുമെന്നും പരിശുദ്ധ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.