
47-ാമത് അപ്പസ്തോലിക സന്ദർശനത്തിലൂടെ കോർസിക്ക ദ്വീപ് സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയായി ഫ്രാൻസിസ് മാർപാപ്പ. സന്ദർശനത്തിന്റെ അവസാനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണുമായും പാപ്പ കൂടിക്കാഴ്ച നടത്തി. അജാസിയോ വിമാനത്താവളത്തിലെ ഒരു ഹാളിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു.
കൂടിക്കാഴ്ചയിൽ, കോർസിക്കയ്ക്കും ഫ്രാൻസിനും വേണ്ടി മാർപാപ്പയുടെ സാന്നിധ്യത്തിന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നന്ദിപറഞ്ഞു. വിശുദ്ധ നാട്ടിലെയും ലെബനനിലെയും യുദ്ധത്തെ കേന്ദ്രീകരിച്ചും ഗാസ മുനമ്പിൽ ഉടനടി വെടിനിർത്തലിനുള്ള ആഗ്രഹം പ്രകടിപ്പിച്ചും അവർ അന്താരാഷ്ട്രപ്രസക്തമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഫ്രാൻസിസ് മാർപാപ്പ എല്ലാ ദിവസവും പ്രാർഥിക്കുന്ന നർമബോധം നഷ്ടപ്പെടാതിരിക്കാനുള്ള വി. തോമസ് മോറിന്റെ പ്രാർഥനയെക്കുറിച്ചും കൂടിക്കാഴ്ചയിൽ പരാമർശിച്ചു.