
സലേഷ്യൻ സഭയുടെ പതിനൊന്നാമത്തെ ജനറലായി മാൾട്ടീസ് പുരോഹിതനായ ഫാ. ഫാബിയോ അറ്റാർഡ് തിരഞ്ഞെടുക്കപ്പെട്ടു. ജനറലായിരുന്ന കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമിനുശേഷമാണ് പുതിയ നിയമനം. ജനുവരിയിൽ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പസ്തോലിക് ലൈഫ് ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി അദ്ദേഹം നിയമിതനായിരുന്നു.
പുതിയതായ തിരഞ്ഞെടുക്കപ്പട്ട ജനറൽ ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ ചാപ്റ്ററിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം പുതിയ ഉത്തരവാദിത്വം അംഗീകരിച്ചു. ഇതാദ്യമായാണ് പുതിയ റെക്ടർ മേജർ ജനറൽ ചാപ്റ്ററിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത്.