നൈജീരിയയിൽ രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ നാലു ക്രൈസ്തവർ കൊല്ലപ്പെട്ടു

ഒക്ടോബർ ഒമ്പതിന് സെൻട്രൽ നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് രണ്ടു ക്രൈസ്തവർ കൊല്ലപ്പെട്ടു. ഒക്ടോബർ മൂന്നിന് സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന ആക്രമണത്തിൽ വേറെ രണ്ടുപേരും കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ബെന്യു സംസ്ഥാനത്തിലെ ലോഗോ കൌണ്ടിയിൽ, അയിലാമോ ഗ്രാമത്തിലാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയത്.

യൂണിവേഴ്സിറ്റി വിദ്യാർഥി സോളമൻ ക്വാണ്ടയെയും മറ്റൊരു ക്രിസ്ത്യാനിയെയുമാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ക്രിസ്ത്യാനികൾക്ക് പുറമെ നിരവധി ക്രിസ്ത്യാനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കാലാബർ സർവകലാശാലയിലെ അവസാനവർഷ വിദ്യാർഥിയായിരുന്ന ക്വാണ്ട അവധിക്ക് തന്റെ ഗ്രാമത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

യായ ത്സാവ്സർ മുഷോഗാവോണ്ടോ ക്രിസ്ത്യൻ ഡെയ്ലി ഇന്റർനാഷണൽ-മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു, “ഫുലാനി തീവ്രവാദികൾ ഞങ്ങളുടെ പൂർവ്വികരുടെ ഭൂമി പിടിച്ചെടുത്തു. ഞങ്ങൾക്കെതിരായ ഈ പ്രകോപനമില്ലാത്ത ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ബെന്യു സംസ്ഥാനത്തെ അയിലാമോ പ്രദേശത്ത് വേഗത്തിൽ ഇടപെടാൻ ഞങ്ങൾ നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നു,” ഗ്രാമവാസികൾ പറയുന്നു.

സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ക്വാൻഡെ കൌണ്ടിയിൽ ഒക്ടോബർ മൂന്നിനുണ്ടായ ആക്രമണത്തിൽ സെ വെൻഡെയിൽ രണ്ട് ക്രിസ്ത്യാനികളെ കൊലപ്പെടുത്തി. ടെർവ്സ് അസെജ്, ഓർസീർ കെൻഡെ എന്നിവരാണ് കൊല്ലപ്പെട്ട ക്രൈസ്തവർ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.