അന്താരാഷ്ട്ര സഹായം വെട്ടിക്കുറച്ചു: അഫ്ഗാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷം

അന്തരാഷ്ട്ര സഹായം വെട്ടിക്കുറച്ചതിനാൽ അഫ്‌ഗാനിസ്ഥാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വേൾഡ് ഫുഡ് പ്രോഗ്രാം (WFP) 15 ദശലക്ഷത്തിലധികം അഫ്ഗാനികളിൽ പകുതിയോളം ആളുകൾക്ക് ഭക്ഷ്യസഹായം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി. ഇത് ആറു ദശലക്ഷത്തിലധികം ആളുകളെയാണ് നിലവിൽ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.

രാജ്യത്തെ വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ ഹ്സിയാവോ-വെയ് ലീയുടെ അഭിപ്രായത്തിൽ പലരും ‘ബ്രെഡും ചായയും’ മാത്രം കഴിച്ചാണ് ജീവിക്കുന്നത്. അന്താരാഷ്ട്ര സഹായം വെട്ടിക്കുറച്ചതും യു. എസ്. വിദേശ ധനസഹായം മരവിപ്പിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ അടിസ്ഥാന മാനുഷിക വികസന പദ്ധതിക്ക് 2024-ൽ പകുതി ധനസഹായം മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ വർഷം ധനസഹായം ഇനിയും കുറയുമെന്ന് സഹായ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.

2021-ൽ താലിബാൻ അധികാരമേറ്റതു മുതൽ സ്ഥിതിഗതികൾ വളരെ മോശമാണ്. രാജ്യത്തിന്റെ എല്ലാ വികസന, സുരക്ഷാ സഹായങ്ങളും മരവിപ്പിച്ചു. മാനുഷികസഹായം ചില വിടവുകൾ നികത്തി. എന്നാൽ സ്ത്രീകൾക്ക് മേലുള്ള താലിബാൻ നിയന്ത്രണങ്ങളെയും ആഗോള പ്രതിസന്ധികളെയും കുറിച്ചുള്ള ആശങ്കകൾ കാരണം സഹായ ദാതാക്കൾ വെട്ടിച്ചുരുക്കുന്നു.

വെല്ലുവിളികൾക്കിടയിലും, ആവശ്യമുള്ളവരെ പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും അടിസ്ഥാന ആവശ്യങ്ങളും ഭക്ഷണവും എത്തിക്കാൻ വേൾഡ് ഫുഡ് പ്രോഗ്രാം ശ്രമിക്കുന്നു. പല മാനുഷിക സഹായ സംഘടനകൾക്കും അവരുടെ ജോലി തുടരാൻ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആരോഗ്യം പോലുള്ള മേഖലകളിൽ. എന്നിരുന്നാലും, സ്ഥിതിഗതികൾ അപകടകരമായി തുടരുന്നു. സഹായം കുറയുന്നത് അഫ്ഗാൻ ജനതയുടെ ജീവന് പോലും ഭീഷണിയുണ്ടാക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.