1597-ൽ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട സ്പെയിനിൽ നിന്നുള്ള അഞ്ച് ഫ്രാൻസിസ്കൻ വൈദികരുടെ രക്തസാക്ഷിത്വം മാർപാപ്പ അംഗീകരിച്ചു. പതിറ്റാണ്ടുകളായി ‘ജോർജിയൻ രക്തസാക്ഷികൾ’ എന്നപേരിൽ അറിയപ്പെടുന്ന ഇവരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.
അമേരിക്കയിലെ തദ്ദേശീയരായ ഗ്വാലെ ഗോത്രത്തിലെ അംഗങ്ങൾ ഫ്രാൻസിസ്കൻ വൈദികരായ ഫാ. പെഡ്രോ ഡി കോർപ്പ, ഫാ. ബ്ലാസ് റോഡ്രിഗസ്, ഫാ. മിഗ്വൽ ഡി അനോൺ, ബ്രദർ അന്റോണിയോ ഡി ബഡാജോസ്, ഫാ. ഫ്രാൻസിസ്കോ ഡി വെരാസ്കോല എന്നിവരെ ക്രിസ്തുവിൽ വിശ്വസിച്ചതിന്റെ പേരിൽ കൊലപ്പെടുത്തി. സുവിശേഷത്തിനും കൂദാശകൾക്കും വേണ്ടി നിലകൊണ്ടതിനാണ് ഇവർ കൊല്ലപ്പെട്ടത്.
ക്രിസ്ത്യാനിയായി മാറിയ പ്രധാന ഗോത്രത്തലവൻ ഗ്വാലെസ് രണ്ടാമത് വിവാഹം കഴിക്കാൻ എടുത്ത തീരുമാനത്തെ ഫ്രാൻസിസ്കൻ വൈദികർ എതിർത്തു. ഇതേത്തുടർന്ന് ഗോത്രത്തലവൻ മതപരിവർത്തനം ആരോപിച്ച് ഗ്വാലെ പ്രദേശത്തെ നാല് ഫ്രാൻസിസ്കൻ ആശ്രമങ്ങൾ റെയ്ഡ് ചെയ്യാൻ ഉത്തരവിട്ടു. ഇന്നത്തെ ജോർജിയയിലെ ഡാരിയന്‍ സമീപം വച്ച് ഫാ. പെഡ്രോ ഡി കോർപ്പയെ കൊലപ്പെടുത്തി.
ഗ്വാലെസിന്റെ സംഘം പിന്നീട് ജോർജിയയിലെ ഇന്നത്തെ യൂലോണിയയ്ക്ക് സമീപം ഏകദേശം 12 മൈൽ അകലെയുള്ള സാന്താ ക്ലാരയിലെ റോഡ്രിഗസിന്റെ മിഷൻ ഔട്ട്പോസ്റ്റിലേക്ക് നീങ്ങി. സെപ്തംബർ 16-ന് ഒരു വൈദികനെ കൊലപ്പെടുത്തി. അടുത്ത ദിവസം, അടുത്തുള്ള സെന്റ് കാതറിൻസ് ദ്വീപിലെ സാന്താ കാറ്റലീന എന്ന സ്ഥലത്ത് വച്ച് അവർ ഫാ. അനോണിനെയും ഫാ. ബഡാജോസിനെയും കൊലപ്പെടുത്തി. സെപ്റ്റംബർ 18-ന് ഫാ. വെരാസ്കോളയും പതിയിരുന്ന് ആക്രമിക്കപ്പെട്ടു.