ഹമാസിന്റെ കൈകളിൽ നിന്നും ഒടുവിൽ ബില്ലി അവളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക്

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നിന്നും നിരവധി ആളുകളെ ഹമാസ് തട്ടിക്കൊണ്ടുപോയി. എന്നാൽ ആ മോശം ദിവസത്തിൽ മനുഷ്യർ മാത്രമല്ല, മൃഗങ്ങളും കഷ്ടതയും വേർപാടിന്റെ വേദനയും അനുഭവിച്ചു. തട്ടിക്കൊണ്ടുപോയ ബില്ലി എന്ന നായയെ ഒന്നര വർഷത്തിനുശേഷം ഉടമസ്ഥർക്കു തിരിച്ചുകിട്ടിയിരിക്കുകയാണ്. റാഫയിൽ പ്രവർത്തിക്കുന്ന ഒരു ഗൊലാനി ബ്രിഗേഡ് എന്ന ഇസ്രായേലി സൈനിക കാലാൾപ്പട സേനയാണ് അതിനെ കണ്ടെത്തിയത്. ഒന്നര വർഷത്തിനുശേഷം ബില്ലി അവളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തി.

റാഫയ്ക്കു സമീപം നിർ ഓസിൽ നിന്നാണ് ബില്ലിയെ തട്ടിക്കൊണ്ടുപോകുന്നത്. ഗാസയിലേക്കു തട്ടിക്കൊണ്ടുപോയി തടവിൽവച്ചു കൊലപ്പെടുത്തിയ അലക്സ് ഡാൻസിഗിന്റെ മുൻ ഭാര്യ റേച്ചൽ ഡാൻസിഗിന്റേതാണ് ഈ നായ്ക്കുട്ടി.

“അവൾ ഗാസയിൽ നാലുദിവസം എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ അവളെ പരിപാലിച്ചു. അവൾ എന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു” – ഗൊലാനി റിസർവ് വിദഗ്ദനായ അവിയാദ് ഷാപിറ പറഞ്ഞു. വെറ്ററിനറി ക്ലിനിക്കിൽ പോയി അവളുടെ ചിപ്പ് പരിശോധിച്ചപ്പോഴാണ് നിർ ഓസിൽ നിന്നുള്ള ഡാൻസിഗ് കുടുംബത്തിലെ നായയാണ് എന്ന് മനസ്സിലായത്. ഞാൻ അവരെ വിളിച്ചു. അവർ അവരുടെ കഥ എന്നോടു പറഞ്ഞു. ഉടൻതന്നെ അവരെ വീണ്ടും ഒന്നിപ്പിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

കുടുംബത്തിൽ നിന്നും വേർപിരിഞ്ഞുപോകുന്നത് മനുഷ്യരായാലും വളർത്തുമൃഗങ്ങളായാലും കുടുംബാങ്ങൾക്ക് ദുഃഖം തന്നെയാണ് സമ്മാനിക്കുന്നത്. ബില്ലിയുടെ ഈ കൂടിച്ചേരൽ ഇരുകൂട്ടർക്കും സന്തോഷത്തിന്റെ നിമിഷങ്ങളായിരിക്കുമെന്നതിൽ സംശയമില്ല.

Facebook
Twitter
Pinterest
WhatsApp

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.