ഒക്ടോബർ മാസം ജപമാലപ്രാർഥനയുടെ സൗന്ദര്യം ആസ്വദിക്കാൻ പ്രോത്സാഹിപ്പിച്ച്  ഫ്രാൻസിസ് പാപ്പാ

ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബർ മാസം ജപമാലപ്രാർഥനയുടെ ഭംഗി അനുഭവിക്കാൻ എല്ലാ ക്രൈസ്തവരോടും ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പാ. ഒക്‌ടോബർ ഒന്ന്, ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പ്രാർഥനയിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്.

ക്രിസ്തുവിന്റെ രഹസ്യങ്ങൾ മറിയത്തോടൊപ്പം ധ്യാനിക്കാനും സഭയുടെയും ലോകത്തിന്റെയും ആവശ്യങ്ങൾക്കായി അമ്മയുടെ മാധ്യസ്ഥം തേടാനും ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു; ഒപ്പം രക്തസാക്ഷികളുടെ നാടായി മാറിയ ഉക്രൈനും യുദ്ധംമൂലം കഷ്ടപ്പെടുന്ന ലോകരാജ്യങ്ങളിൽ സമാധാനം പുലരുന്നതിനും ജനങ്ങളുടെ സുവിശേഷവൽക്കരണത്തിനുംവേണ്ടി പ്രത്യേകം പ്രാർഥിക്കാൻ മാർപാപ്പ ആളുകളെ ഉദ്‌ബോധിപ്പിച്ചു. സഭയുടെ സിനഡാലിറ്റി എന്ന വിഷയത്തിൽ ഈ മാസം ആദ്യ അസംബ്ലി നടക്കുന്ന ബിഷപ്പുമാരുടെ സിനഡിനായി ഞങ്ങൾ പ്രാർഥിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ഒക്‌ടോബർ മാസത്തെ പരമ്പരാഗതമായി ജപമാലയ്ക്കായി സമർപ്പിച്ചിരിക്കുന്നു. കാരണം, ജപമാലമാതാവിന്റെ തിരുനാൾ ഏഴാം തീയതിയാണ്
ആഘോഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.