മാർപാപ്പയ്ക്കുവേണ്ടി ജെമെല്ലി ആശുപത്രിയിൽ ദിവ്യകാരുണ്യ ആരാധന തുടർന്ന് വിശ്വാസികൾ

ജെമെല്ലി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി ആശുപത്രി ചാപ്പലിൽ ദിവ്യകാരുണ്യ ആരാധന നടത്തുന്നത് തുടർന്ന് വിശ്വാസികൾ. ഡോക്ടർമാരും രോഗികളും ഉൾപ്പെടെ നിരവധിപേരാണ് ദിവ്യകാരുണ്യത്തിന് മുമ്പിൽ മുട്ടുകുത്തി പ്രാർഥിക്കുന്നത്.

“പാപ്പ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുരോഹിത വിഭാഗത്തിന്റെ പ്രിഫെക്റ്റ് കർദിനാൾ ലാസർ യു ഹ്യൂങ്-സിക് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ തന്റെ ഭൗതികദേഹം അടക്കം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ബസിലിക്കയായ സെന്റ് മേരി മേജർ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന ഉൾപ്പെടെ ധാരാളം ദിവ്യബലികൾ മാർപാപ്പയ്‌ക്കായി അർപ്പിക്കുന്നുവെന്ന് ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പങ്കുവച്ചു.

ആശുപത്രിക്ക് പുറത്ത്, കുരിശ് പിടിച്ചിരിക്കുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വലിയ പ്രതിമയ്ക്ക് കീഴിൽ മെഴുകുതിരികളും പൂക്കളും സമർപ്പിച്ച് മാർപാപ്പയുടെ സുഖ പ്രാപ്‌തിക്കായി കത്തോലിക്കരായ നിരവധി വിശ്വസികൾ ജപമാല ചൊല്ലാൻ പതിവായി ഒത്തുകൂടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.