നൈജീരിയയിൽ വിവിധ ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിൽ കഴിഞ്ഞയാഴ്ച മൂന്ന് ഗ്രാമങ്ങളിൽ നടന്ന വിവിധ ആക്രമണളിൽ രണ്ട് കുട്ടികളടക്കം എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ഉറങ്ങിക്കിടന്ന രണ്ട് കുട്ടികളടക്കം അഞ്ച് ക്രിസ്ത്യാനികളെ അക്രമികൾ കൊലപ്പെടുത്തുകയും ഒരാളെ പരിക്കേൽപ്പിക്കുകയും മൂന്ന് വീടുകൾ കത്തിക്കുകയും ചെയ്തു.

“ജൂൺ 26-ന് രാത്രി പത്ത് മണിയോടെയാണ് ആക്രമണമുണ്ടായത്. ഈ സംഭവം ഹൃദയഭേദകവും ക്രൂരവും അപലപനീയവും പ്രകോപനരഹിതവുമാണ്. കൂടാതെ വീട്ടിലും ചുറ്റുപാടുകളിലും സമാധാന ഭരണം ഉറപ്പാക്കാൻ എല്ലാ നല്ല മനസ്സുള്ള റിഗ്‌വെ സ്വദേശികളും അശ്രാന്തമായി പരിശ്രമിക്കുന്ന സമയത്താണ് ഇത് വരുന്നത്.” ഇറിഗ്വെ ഡെവലപ്‌മെൻ്റ് അസോസിയേഷന്റെ (ഐ. ഡി. എ) വക്താവ് സാം ജുഗോ പറഞ്ഞു.

ജൂൺ 23-ന് ഫുലാനി തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തി മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി. മറ്റ് രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജൂൺ 21- നും സമാനമായ ആക്രമണം നടന്നു. ആക്രമണത്തിൽ, രണ്ട് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.