നേപ്പാളിൽ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 157 ആയി; പ്രാർഥന യാചിച്ച് പ്രിയപ്പെട്ടവർ

നവംബർ 3, വെള്ളിയാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 150 -ലധികം പേർ മരിച്ചു. കർണാലി പ്രവിശ്യയിലെ ജുംലയിൽനിന്ന് 42 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. കുറഞ്ഞത് 157 പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് മരണമടഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രാർഥന യാചിച്ചിരിക്കുകയാണ് നേപ്പാൾജനത.

ഈ ഏഷ്യൻ രാജ്യത്തിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള പർവതപ്രദേശത്തേക്കു പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ  കഴിഞ്ഞിട്ടില്ല. അതിനാൽ വരുംമണിക്കൂറുകളിൽ ഇരകളുടെ എണ്ണം ഉയർന്നേക്കാം. അതിനാൽതന്നെ രക്ഷാപ്രവർത്തകർക്കും കുടുങ്ങിക്കിടക്കുന്നവർക്കുംവേണ്ടി പ്രാർഥിക്കണം എന്ന അഭ്യർഥനയാണ് നേപ്പാളിൽനിന്നും ഉയരുന്നത്.

കൂടാതെ, #prayforNepal (നേപ്പാളിനായി പ്രാർഥിക്കുക) എന്ന ഹാഷ്‌ടാഗിനുകീഴിൽ ഈ സോഷ്യൽ നെറ്റ്‌വർക്കിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുപയോഗിച്ച് ഭൂകമ്പം ബാധിച്ചവർക്കായി നിരവധിപേർ പ്രാർഥനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.