ഡി. ആർ. സി: തടവുകാർ ജയിൽ ചാട്ടത്തിനിടെ 150 ലധികം വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത് കത്തിച്ചുകളഞ്ഞതായി ഐക്യരാഷ്ട്രസഭ

ആഭ്യന്തരകലാപം നടക്കുന്ന കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ജയിലിൽ, അഗ്നിക്കിരയായത് 150 ൽ അധികം തടവുകാർ. ജയിലിൽ നിന്നും രക്ഷപെടാൻ വേണ്ടി പുരുഷതടവുകാർ ശ്രമിക്കുന്നതിനു മുൻപ് 150 ലധികം വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത് ചുട്ടുകൊല്ലുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ വക്താവ് പറഞ്ഞു.

രക്ഷപ്പെട്ട പുരുഷതടവുകാരാൽ ബലാത്സംഗം ചെയ്യപ്പെട്ട 165 വനിതാ തടവുകാരിൽ ഭൂരിഭാഗവും തീപിടുത്തത്തിൽ മരണപ്പെട്ടതായി യു. എൻ. മനുഷ്യാവകാശ ഓഫീസ് വക്താവ് സെയ്ഫ് മഗാംഗോ പറഞ്ഞു.

ഒൻപത് മുതൽ 13 വരെ സ്ത്രീ തടവുകാർ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടു, “എല്ലാവരും ബലാത്സംഗത്തിന് ഇരയായിരുന്നു” എന്ന് മഗാംഗോ കൂട്ടിച്ചേർത്തു.

റിപ്പോർട്ട് കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും ജുഡീഷ്യൽ ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ വിശ്വസനീയമാണെന്ന് യു. എൻ. കരുതുന്നതായി മഗാംഗോ പറഞ്ഞു.

പതിറ്റാണ്ടുകളായി ഡി. ആർ. സി. സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളുടെ ആവർത്തിച്ചുള്ള ദൃശ്യങ്ങളാണ് ഈ കൊലപാതകങ്ങളും കൂട്ട ബലാത്സംഗങ്ങളും പ്രതിഫലിപ്പിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.