നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത: വിദേശവൈദികരെയും സന്യാസിനിമാരെയും രാജ്യത്തുനിന്നും നാടുകടത്തി

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത തുടരുന്നു. നിക്കരാഗ്വയിൽ സേവനം ചെയ്യുന്ന നിരവധി വിദേശപുരോഹിതരെയും സന്യാസിനിമാരെയും ഭരണകൂടം നാടുകടത്തി. നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊലിനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷചെയ്തിരുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാരായ വൈദികരെയും സന്യാസിനിമാരെയും വിളിച്ചുകൂട്ടി. അതിനുശേഷം നിക്കരാഗ്വയിലെ ഭരണകൂടത്തിന്റെ ഒരു പ്രബോധന വീഡിയോ അവരെ കാണിച്ചു. എന്നിട്ടാണ് അവർക്കെതിരെ നടപടികളെടുത്തത്” – മാർത്ത പട്രീഷ്യ പറയുന്നു.

ആഗസ്റ്റ് 15-നു പുറത്തിറക്കിയ റിപ്പോർട്ടിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ നിക്കരാഗ്വൻ സ്വേച്ഛാധിപത്യം നടത്തിയ 870 ആക്രമണങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഭരണകൂടത്തിനെതിരെ എന്തെങ്കിലും പറയുകയോ, ചെയ്യുകയോ ചെയ്താലോ, ശത്രുതയുള്ളതായി കണ്ടാലോ മതനേതാക്കന്മാർക്ക് തടവിനോ, നാടുകടത്തലിനോ ശിക്ഷിക്കുന്ന രീതിയാണ് നിലവിലുള്ളത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.