![Defenders,-persecuted-Christians,-question,-US-report,-Nigeria](https://i0.wp.com/www.lifeday.in/wp-content/uploads/2023/05/Defenders-persecuted-Christians-question-US-report-Nigeria.jpg?resize=696%2C435&ssl=1)
യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) തയ്യാറാക്കിയ പുതിയ റിപ്പോർട്ടിനെ വിമർശിച്ച് നൈജീരിയയിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സംരക്ഷകർ. ക്രിസ്ത്യാനികൾക്കെതിരെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന നിരവധി അതിക്രമങ്ങളെ, റിപ്പോർട്ട് അവഗണിക്കുന്നതായാണ് വെളിപ്പെടുത്തൽ. പ്രത്യേകമായി ഫുലാനി തീവ്രവാദികളാണ് ആക്രമണം നടത്തുന്നതിൽ മുൻപിൽ.
വ്യാപകമായി ആക്രമണങ്ങൾ ഉണ്ടായിട്ടും നൈജീരിയയിൽ ക്രൈസ്തവർ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നതായി ഔദ്യോഗിക സ്ഥിരീകരണം യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) തയ്യാറാക്കിയ പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെയാണ് പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സംരക്ഷകർ വിമർശനം ഉന്നയിച്ചത്. നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പട്ടികപ്പെടുത്താനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ശുപാർശ ഉൾപ്പെടുന്ന യുഎസ്സിഐആർഎഫ് അതിന്റെ വാർഷിക റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്.
സെനഗൽ മുതൽ സുഡാൻ വരെ നീണ്ടുകിടക്കുന്ന ആഫ്രിക്കയുടെ ഒരു വലിയ പ്രദേശം ഫുലാനി തീവ്രവാദികൾ കൈവശപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രവിശ്യ (ISWAP) പോലുള്ള ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി ഫുലാനി വംശജനാണ്. ആക്രമണങ്ങൾ നടത്തിയാലും ഫുലാനി തീവ്രവാദികൾക്ക് ശിക്ഷ ലഭിക്കുന്നില്ല എന്നത് അവരുടെ അതിക്രമങ്ങൾ വ്യാപകമാകുന്നത് കാരണമാകുന്നു.