ഏറ്റവും സംതൃപ്തവും സന്തോഷകരവുമായ ജോലി ചെയ്യുന്നവരിൽ സമർപ്പിതർ മുൻപന്തിയിലെന്ന് യു എസി ൽ നിന്നുള്ള റിപ്പോട്ടുകൾ

യു. എസി ലെ മുതിർന്നവരിൽ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം, പുരോഹിതരും സമർപ്പിതരും അവരുടെ ജോലിയിൽ ഏറ്റവും അർഥം കണ്ടെത്തുകയും ഏറ്റവും കുറഞ്ഞ സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ‘വ്യക്തിഗത പരിചരണവും സേവനവും’ ചെയ്യുന്ന വിഭാഗത്തിലുള്ളവർ രാജ്യത്തെ ഏറ്റവും സംതൃപ്തരായ ജോലിക്കാരുടെ പട്ടികയിൽ ഏറ്റവും മുന്നിലാണെന്നും ഇവരിൽ സമർപ്പിതരുണ്ടെന്നും കണ്ടെത്തി.

സർവേയിൽ രസകരമായ ചില കണ്ടെത്തലുകൾ കൂടി ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഔട്ട്ഡോർ ജോലികൾ കൂടുതൽ അപകടകരമാണെങ്കിലും, അവ ചെയ്യുന്ന തൊഴിലാളികളാണ് കൂടുതൽ സന്തോഷം അനുഭവിക്കുന്നവർ. തൊഴിലാളികൾ പ്രായമാകുന്തോറും അവരുടെ ജോലി കൂടുതൽ ആസ്വദിക്കുന്നു; ഉയർന്ന വിദ്യാഭ്യാസമുള്ളവർക്ക് അവരുടെ ജോലി സമൂഹത്തിന് പ്രയോജനകരമാണെന്ന് തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അവരുടെ ജീവിതത്തിലെ പ്രധാന സംതൃപ്തി അവരുടെ ജോലിയിൽ നിന്നാണെന്ന് അവർ കരുതുന്നു.

അതേസമയം, സ്വയം തൊഴിൽ ചെയ്യുന്നവർ തങ്ങളുടെ ജോലിയിലും തൊഴിലുടമയിലും അഭിമാനിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാണ്. മൊത്തത്തിൽ, സമർപ്പിതർ തങ്ങളുടെ ജോലികൾ ചെയ്യുന്നതിൽ കൂടുതൽ സന്തോഷം അനുഭവിക്കുന്നവരാണെന്ന് റിപ്പോർട്ട് കണ്ടെത്തി. അവർ തങ്ങളുടെ ജോലിയിൽ അർഥം കണ്ടെത്തുന്നു. ഒപ്പം തങ്ങളുടെ ജോലിയിൽ കുറഞ്ഞ സമ്മർദ്ദം അനുഭവിക്കുന്നവരാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.