
കത്തോലിക്കാ സഭയുടെ മുഴുവൻ ആരാധനാക്രമ കലണ്ടറിലും ഏറ്റവും പ്രധാനപ്പെട്ട സമയമാണ് വിശുദ്ധവാരം. പല രാജ്യങ്ങളും വിശ്വാസികൾക്കു വേണ്ടി ഈ ദിനങ്ങളിൽ അവധി പ്രഖ്യാപിക്കുന്നു. എന്നാൽ പല അമേരിക്കൻ രാജ്യങ്ങളിലും ഇത് ഔദ്യോഗികമായി ആഘോഷിക്കപ്പെടുന്നില്ല.
അമേരിക്കയിലെ വിശുദ്ധവാരം ആഘോഷിക്കാത്ത ചില രാജ്യങ്ങൾ
മെക്സിക്കോ
മെക്സിക്കോയിൽ ഔദ്യോഗികമായി വിശുദ്ധവാരം ആഘോഷിക്കുന്നില്ല. വിശ്വാസികൾക്ക് വിശുദ്ധവാര കുർബാനകളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്, പക്ഷേ മതപരമായ അവധി ദിനങ്ങൾ ഇല്ല.
യു എസ് എ
അമേരിക്കയിലെ ഔദ്യോഗിക അവധിക്കാല കലണ്ടർ അനുസരിച്ച്, രാജ്യത്ത് വിശുദ്ധവാരത്തിൽ ഒരു ദിവസവും അവധി ദിവസമായി അംഗീകരിക്കുന്നില്ല.
ഉറുഗ്വേ
അർജന്റീനയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഉറുഗ്വേയിൽ വിശുദ്ധവാരം ആഘോഷിക്കുന്നില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ അഞ്ചിൽ ‘രാഷ്ട്രം ഒരു മതത്തെയും പിന്തുണയ്ക്കുന്നില്ല’ എന്ന് പറയുന്നു. എങ്കിലും, വിശുദ്ധവാരത്തെ ടൂറിസം വാരമെന്ന് വിളിക്കുന്നു. പെസഹാ വ്യാഴാഴ്ചയും ദുഃഖവെള്ളിയും ഭാഗീകമായി അവധി ദിവസങ്ങളാണ്.
ക്യൂബ
കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള ക്യൂബ വിശുദ്ധവാരത്തെ അംഗീകരിക്കുന്നില്ല. എങ്കിലും അധികാരികൾ എല്ലാ ദുഃഖവെള്ളിയാഴ്ചയും അവധി നൽകിവരുന്നു. തൊഴിൽ നിയമത്തിലെ നിയമം 116 അനുസരിച്ച് ജോലിയിൽ നിന്ന് ഒരു ദിവസം അവധിയായി പ്രഖ്യാപിക്കണം എന്നുണ്ട്.
ഔദ്യോഗികമായി വിശുദ്ധവാരാഘോഷം നടത്താത്ത ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ തുർക്കി, ഈജിപ്ത്, ഇറാഖ് തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും ഉൾപ്പെടുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിൽ ഷിന്റോ, ബുദ്ധമത അനുയായികളുള്ള ജപ്പാനും ധാരാളം ബുദ്ധമതക്കാരുള്ള ചൈനയും ഉൾപ്പെടുന്നു.