ബെയ്റൂട്ടിൽ സംഘർഷം; സമാധാനത്തിന് ആഹ്വാനം ചെയ്ത് സഭാനേതൃത്വം

ഒക്ടോബർ അഞ്ചിന് ബെയ്റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുണ്ടായ തുടർച്ചയായ സ്ഫോടനങ്ങൾ രാജ്യതലസ്ഥാനം അനുഭവിച്ച ഏറ്റവും അക്രമാസക്തമായ രാത്രികളിലൊന്നാണ്. ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുമ്പോൾ, ഇതിനകംതന്നെ താമസക്കാരെ ഒഴിപ്പിച്ച പ്രദേശങ്ങളിലേക്ക് കനത്ത വ്യോമാക്രമണം നടത്തുമ്പോൾ, അയൽനഗരങ്ങളിലും പട്ടണങ്ങളിലും ഭയമേറുകയാണ്.

ബോംബാക്രമണം നടന്ന പ്രദേശങ്ങളിൽനിന്ന് ആളുകൾ പലായനം ചെയ്യുന്നതിനാൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം രാഷ്ട്രീയവും മാനുഷികവുമായ ആശങ്കകൾ പരിഹരിക്കാൻ ലെബനൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു. വെടിനിർത്തലിനും സമാധാനത്തിനുംവേണ്ടി നയതന്ത്രപരമായി ശ്രമിക്കുക, ഇരകൾക്ക് സഹായം നൽകുക, നിരന്തരമായ പ്രാർഥനാജാഗ്രത പാലിക്കുക എന്നിങ്ങനെ വിവിധ സഹായങ്ങളുമായി സഭയും രാജ്യത്തിന്റെ പ്രതിസന്ധിയിൽ ഒപ്പം നിൽക്കുന്നു.

ലെബനനിൽ പോരാട്ടം ശക്തിപ്രാപിച്ചതിനുശേഷമുള്ള ഏറ്റവും അക്രമാസക്തമായ രാത്രിയായിരുന്നു ഒക്ടോബർ അഞ്ച്. മറോനൈറ്റ് പാത്രിയർക്കീസ് കർദിനാൾ ബെചാര ബൌട്രോസ് അൽ-റാഹി ഈ യുദ്ധത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും തന്റെ നിലപാട് ആവർത്തിച്ചു. “നമ്മുടെ രാഷ്ട്രീയനേതാക്കൾ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ചരിത്രപരമായ കടമബോധത്തോടെ ഒന്നിക്കണം” – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.