![church-ireland-scotland-england-galles-celebrate-life-da](https://i0.wp.com/www.lifeday.in/wp-content/uploads/2024/06/church-ireland-scotland-england-galles-celebrate-life-da.jpg?resize=696%2C435&ssl=1)
അയർലണ്ടിലെയും സ്കോട്ലണ്ടിലെയും ഇംഗ്ലണ്ടിലെയും ഗാല്ലസിലെയും കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തിൽ ജൂൺ പതിനാറാം തീയതി ഞായറാഴ്ച്ച, ജീവന്റെ ദിനമായി ആഘോഷിക്കുന്നു. ‘കർത്താവ് എന്റെ ഇടയനാണ്: ജീവിതാവസാനത്തിൽ അനുകമ്പയും പ്രതീക്ഷയും’ എന്നതാണ് ഈ വർഷത്തെ ദിനാഘോഷങ്ങളുടെ പ്രമേയം.
മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവസ്ഥയിലും ജീവന്റെ മൂല്യത്തെയും അർഥത്തെയുംകുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനത്തിലെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മാരകമായ രോഗങ്ങളാൽ ജീവിക്കുന്ന ആളുകളെ ഉപേക്ഷിക്കുന്നതിനുപകരം, ശേഷിക്കുന്ന സമയത്തേക്ക് ജീവിതം കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കാൻ, സ്നേഹത്തോടെ അവരെ പരിചരിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ഐറിഷ് മെത്രാൻസമിതിയുടെ ജീവപരിപാലനത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ മോൺസിഞ്ഞോർ കെവിൻ ഡോറൻ പറഞ്ഞു.
2001 മുതലാണ് അയർലണ്ടിൽ ജീവന്റെ ദിനാഘോഷം ആചരിച്ചുവരുന്നത്. ജീവിതത്തിന്റെ പവിത്രതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി വി. ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ഈ ദിനാചരണത്തിനു തുടക്കം കുറിച്ചത്.
ഗർഭധാരണം മുതൽ സ്വാഭാവികമരണം വരെയുള്ള ജീവിതത്തിന്റെ മഹത്വം ആഘോഷിക്കുന്നതിനായി സഭ സമർപ്പിച്ചിരിക്കുന്ന പ്രത്യേകദിനം കൂടിയാണിത്. എല്ലാ വർഷവും അയർലൻഡ്, സ്കോട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ കത്തോലിക്കാ സഭ ദിനാചരണത്തിനായുള്ള ഒരു സംയുക്തസന്ദേശം പൊതുസമൂഹത്തിനും വിശ്വാസികൾക്കുമായി പുറത്തിറക്കാറുണ്ട്.