കഴിഞ്ഞ 36 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്തുമസ് ആല്‍ബമൊരുക്കി ശ്രദ്ധേയമായി. രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്‍കിയ ഹൃദ്യമായ ഈ കരോള്‍ ഗാനം ആസ്വാദകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യദിനം തന്നെ ഈ ഗാനം 15,000 ലധികം പ്രേക്ഷകര്‍ കണ്ട് യുട്യൂബില്‍ വൈറലായി.
അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് കൊളോണ്‍ റ്യോസ്റാത്തിലെ നിക്കോളാസ് ദേവാലയ ഹാളില്‍ നടന്ന ചടങ്ങില്‍ സെന്റ് നിക്കോളാസ് ചര്‍ച്ച് വികാരി ഫാ. ജോസ് വടക്കേക്കര സിഎംഐയാണ് കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബ് ചാനലിലൂടെ ശ്രോതാക്കള്‍ക്കായി സമര്‍പ്പിച്ചത്.
ജോസ് കുമ്പിളുവേലില്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഫാ. ജോസ് വടക്കേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു. ജര്‍മനിയിലെ വിവിധ ഇടവകകളില്‍ ജോലി ചെയ്യുന്ന സിഎംഐ സഭാംഗങ്ങളായ റവ. ഡോ. റ്റിജോ താന്നിക്കല്‍, ഫാ. റോയി അഞ്ചാനി, ഫാ. ഷിന്റോ പുന്നയ്ക്കല്‍, വേള്‍ഡ് മലയാളി ഗ്ളോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍, മേഴ്സി തടത്തില്‍ യൂറോപ്പ് റീജിയന്‍ ഭാരവാഹികളായ ജോളി തടത്തില്‍, ജോളി എം പടയാട്ടില്‍, ജര്‍മന്‍ പ്രൊവിന്‍സ് ഭാരവാഹികളായ ചിന്നു പടയാട്ടില്‍, ബാബു എളമ്പാശേരില്‍, കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ജോണ്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷീന കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.
യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ വരികള്‍ക്ക് ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍ ഹിറ്റ് ഗാനങ്ങളുടെ ഉടമകളായ ഫാ. വിപിന്‍ കുരിശുതറ സിഎംഐ, സി. സിജിന ജോര്‍ജ് എംഎല്‍എഫ് എന്നിവരാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. ബിനു മാതിരംപുഴയാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിയ്ക്കുന്നത്.
1999,2003,2015,2019,2020,2022,2023 വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം 2024 ല്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ ന്യൂസ് ചാനലായ പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെയാണ് ‘അതിപൂജിതമാം ക്രിസ്തുമസ്’ എന്ന കരോള്‍ ഗീതം അണിയിച്ചൊരുക്കിയത്.
കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെന്‍സ്, ജോയല്‍ ഷീന കുമ്പിളുവേലില്‍ എന്നിവരാണ് പ്രൊഡ്യൂസേഴ്സ്. കുമ്പിള്‍ ക്രിയേഷന്‍സിന്റെ തുടര്‍ച്ചയായിട്ടുള്ള അഞ്ചാമത്തെയും ജോസ് കുമ്പിളുവേലില്‍ രചിച്ച എട്ടാമത്തെയും ക്രിസ്തുമസ് ഗാനമാണിത്.
ആവശ്യക്കാര്‍ക്ക് പിന്നണി സംഗീതത്തോടുകൂടി ആലപിയ്ക്കാന്‍ വരികളടങ്ങിയ കരോക്കെയും യുട്യൂബില്‍ ലഭ്യമാക്കിയിട്ടുണ്ട്. (https://youtu.be/WNbrXg0Pi50)
പാട്ടിന്റെ ലിങ്ക് താഴെ
Video einbetten
അപ്പച്ചന്‍ കണ്ണഞ്ചിറ