ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികം: വാഷിംഗ്‌ടൺ ഡിസിയിൽ ഇസ്രായേലിനെ പിന്തുണച്ച് ക്രൈസ്തവരും

ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഒക്ടോബർ ഏഴിനു, ഇരകളുടെയും ബന്ദികളുടെയും സ്മരണയ്ക്കായി നൂറുകണക്കിനാളുകൾ വാഷിംഗ്ടൺ ഡിസിയിലെ നാഷണൽമാളിൽ ഒത്തുകൂടി. ‘ഒക്ടോബർ ഏഴിനെ ഓർമ്മിക്കുക’ എന്ന പരിപാടിയിൽ ഇസ്രായേലിനെ പിന്തുണച്ച് ക്രൈസ്തവരും ഒത്തുചേർന്നു.

ഹെറിറ്റേജ് ഫൌണ്ടേഷൻ പ്രസിഡന്റ് കെവിൻ റോബർട്ട്സ് തന്റെ പരാമർശങ്ങളിൽ ക്രിസ്ത്യാനികളെയും സഹകത്തോലിക്കരെയും അഭിസംബോധന ചെയ്യുകയും യഹൂദവിരുദ്ധതയ്‌ക്കെതിരെ എഴുന്നേറ്റുനിൽക്കാനും ശബ്ദമുയർത്താനും ധൈര്യപ്പെടാനും ആഹ്വാനം ചെയ്യുകയും ചെയ്തു. ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ 1,400-ലധികം ഇസ്രായേലികളെ കൊലപ്പെടുത്തി, 250 പേരെ ബന്ദികളാക്കി, അതിൽ 101 പേർ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇസ്രായേലി സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞയാഴ്ച ലെബനനിൽ ഇസ്രായേലിന്റെയും ഇറാന്റെയും പ്രതിനിധികൾതമ്മിലുള്ള സംഘർഷം വർധിച്ചുവെന്ന വാർത്തയെത്തുടർന്ന്, ഒക്ടോബർ ഏഴിന് പ്രാർഥനയുടെയും ഉപവാസത്തിന്റെയും ദിവസം ആചരിക്കാൻ ഫ്രാൻസിസ് മാർപാപ്പ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോട് ആഹ്വാനംചെയ്തിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.