പാക്കിസ്ഥാനിൽ പീഡനങ്ങൾക്കിടയിലും ക്രിസ്തുമസ് ആഘോഷിക്കുന്ന ക്രൈസ്തവർ

പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾ ഒരു ചെറിയ ന്യൂനപക്ഷ സമൂഹമാണ്. എങ്കിലും പീഡനങ്ങൾക്കിടയിലും ക്രിസ്തുമസ് ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് അവിടുത്തെ ക്രൈസ്തവസമൂഹം.

പാക്കിസ്ഥാനിൽ അപ്പസ്തോലികദൗത്യം നിർവഹിക്കുന്ന കപ്പൂച്ചിൻ വൈദികൻ ഫാ. ഫാ. ലാസർ അസ്ലം, എല്ലാ കത്തോലിക്കരോടും ബുദ്ധിമുട്ടുകൾക്കിടയിലും അവരുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഒരിക്കലും നിസ്സാരമായി കാണരുത് എന്ന് ഓർമപ്പെടുത്തി. കൂടാതെ, പ്രതിസന്ധികൾക്കിടയിലും പാക്കിസ്ഥാനിലെ ക്രൈസ്തവർ അവരുടെ വിശ്വാസം ആഘോഷിക്കുന്നത് തുടരുന്നു എന്ന് വെളിപ്പെടുത്തി. “വെല്ലുവിളികളുണ്ടെങ്കിലും, ആദിമ ക്രിസ്‌ത്യാനികൾ ചെയ്‌തതുപോലെ ഞങ്ങൾ ഞങ്ങളുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നു” – അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിൽ വിശ്വാസത്തിന് സാക്ഷ്യംവഹിച്ച സമർപ്പിതരെയും അൽമായരെയും, പ്രത്യേകിച്ച് ആകാശ് ബഷീറിനെയും ഷഹബാസ് ഭാട്ടിയെയും പോലുള്ളവരെയും ഫാ.അസ്ലം അനുസ്മരിച്ചു. “സത്യത്തിനും സ്നേഹത്തിനുംവേണ്ടി നിലകൊള്ളുന്നത് വലിയ വില നൽകേണ്ടിവരും. എങ്കിലും, അത്തരം ത്യാഗങ്ങളിലൂടെയാണ് നാം യഥാർഥത്തിൽ ക്രിസ്തുവിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നത്” – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.