വ്യാജ മതനിന്ദ ആരോപണം; പാക്കിസ്ഥാനിൽ ക്രൈസ്തവർ അറസ്റ്റിൽ

ജരൻവാലയിൽ (പഞ്ചാബ്) പള്ളികൾക്കും ക്രിസ്ത്യൻഭവനങ്ങൾക്കുമെതിരായ നിരവധി ആക്രമണങ്ങളുടെ അലയൊളികൾ ലോകമെമ്പാടും പ്രതിധ്വനിച്ചിട്ടും പാക്കിസ്ഥാനിൽ മതനിന്ദാനിയമം ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്. ഖുർ ആനിലെ കീറിയ ചില പേജുകൾ വീടിന്റെ മേൽക്കൂരയിൽനിന്നും കണ്ടെത്തിയെന്ന ആരോപണവുമായി ദമ്പതികളെ അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോൾ ഇവിടെനിന്നും പുതിയതായി പുറത്തുവരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച, ലാഹോറിലെ ചൗധരി കോളനിയിലെ ഒരു വീടിന്റെ മേൽക്കൂരയിൽനിന്ന് ഖുർ ആനിലെ ചില പേജുകൾ വീഴുന്നത് താൻ കണ്ടതായി മുഹമ്മദ് തമൂർ എന്ന മുസ്ലിം ആരോപിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹം ഷൗക്കത്തിന്റെയും കിരൺ മാസിഹിന്റെയും ഭവനത്തിൽ കയറുകയും മേൽക്കൂരയിലെത്തിയപ്പോൾ, ഒരു വാട്ടർ ടാങ്കിനു പിന്നിൽ ഖുർ ആനിലെ മറ്റുപേജുകളുള്ള ഒരു പിങ്ക് ബാഗ് കണ്ടെത്തുകയും പോലീസിൽ  അറിയിക്കുകയുമായിരുന്നു. കൂടാതെ, ഈ പ്രവർത്തി അവരുടെ കുട്ടികൾ ചെയ്തതാകാമെന്നു വരുത്തിത്തീർക്കുകയും ദമ്പതികളെ അറസ്റ്റ് ചെയുകയും ചെയ്തു.

ഈ സംഭവത്തെ തുടർന്ന് ചൗധരി കോളനിയിൽ സംഘർഷം ഉടലെടുത്തിരിക്കുകയാണ്. ആളുകളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഇസ്ലാമിസ്റ്റുകൾ പെരുമാറുന്നത് നിലവിലുള്ള ആശങ്കകൾ വർധിപ്പിക്കുന്നതായി  സ്ഥലത്തെ ക്രിസ്ത്യാനികൾ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.