ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി.) പുതുവർഷത്തിൽ പുതുക്കിയ വാർഷിക റിപ്പോർട്ട് പുറത്തിറക്കി. ഐ. സി. സി. യുടെ 2025 ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്‌സ് 20 രാജ്യങ്ങളിൽ ക്രൈസ്തവ പീഡനം അതിരൂക്ഷമാണെന്ന് വെളിപ്പെടുത്തുന്നു.
“ലോകമെമ്പാടുമുള്ള ഏകദേശം 300 ദശലക്ഷം ക്രിസ്ത്യാനികൾ തടവും പീഡനവും കൊലപാതകവും ഉൾപ്പെടെ വിവിധ പീഡനങ്ങൾ അനുഭവിക്കുന്നു.” ഐ. സി. സി. പ്രസിഡന്റ് ജെഫ് കിംഗ് പറഞ്ഞു. 2025-ലെ ആഗോള ക്രൈസ്തവ പീഡന റിപ്പോർട്ടിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപകാലത്തുനടന്ന വിവിധ സംഭവങ്ങളും ഉൾപ്പെടുന്നു.
നിക്കരാഗ്വയിൽ ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ, ക്രിസ്ത്യാനികളോടുള്ള ഗവൺമെന്റിന്റെ ശത്രുത വർദ്ധിച്ചു. ഇന്ത്യയിൽ, മതപരിവർത്തന വിരുദ്ധ നിയമങ്ങളിലൂടെയും ആൾക്കൂട്ട ആക്രമണങ്ങളിലൂടെയും ക്രിസ്ത്യാനികളുടെയും മറ്റു മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന ഹിന്ദു ദേശീയത തീവ്രമായി.
ഡി. ആർ. സി. യിലെയും നൈജീരിയയിലെയും സഹേലിലുടനീളമുള്ള പ്രദേശങ്ങളിലെയും ക്രിസ്ത്യാനികൾ വിവിധ ആക്രമണങ്ങളും കുടിയൊഴിപ്പിക്കലും നേരിടുന്നു.സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഉയർച്ച, കുടിയൊഴിപ്പിക്കൽ, മതദേശീയത എന്നിവ പോലുള്ള, മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതകൾ വർധിക്കുന്നു.
ആഗോള പീഡന സൂചികയിൽ ഇറാനും ഇന്തോനേഷ്യയും പോലുള്ള ഏറ്റവും അടിച്ചമർത്തൽ അനുഭവിക്കുന്ന രാജ്യങ്ങളിൽ കത്തോലിക്കാ സഭ വളർച്ച പ്രാപിക്കുന്നുണ്ടെന്നുള്ള ഐ. സി. സി. റിപ്പോർട്ട് പ്രതീക്ഷ നൽകുന്നതാണ്. ലോകമെമ്പാടും വർധിച്ച പീഡനങ്ങൾക്കിടയിലും സുവിശേഷം പ്രചരിക്കുകയും, ദൈവരാജ്യം വളരുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.