ഇറാക്കിൽ ക്രൈസ്തവ ഐക്യം വർധിക്കുന്നു

ക്രിസ്തുമസിന്റെ സഹോദര മനോഭാവം പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇറാക്കിലെ അങ്കാവയിൽ എക്യൂമെനിക്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം അനുഗ്രഹപ്രദമായ രീതിയിൽ മുൻപോട്ടുപോകുന്നു. കത്തോലിക്കാ, കത്തോലിക്കാ ഇതര സഭകൾ ഉൾപ്പെടുന്ന ക്രൈസ്തവസമൂഹങ്ങൾ ഈ കേന്ദ്രത്തിന്റെ ഭാഗമായിക്കൊണ്ട് പൊതുവിശ്വാസത്തിനു സാക്ഷ്യം വഹിക്കുന്നു. സഭകളുടെ വൈവിധ്യമാർന്ന ആരാധനാക്രമങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും ക്രിസ്ത്യൻജനത പൊതുമൂല്യങ്ങൾക്കും പൊതുവിശ്വാസത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു.

എല്ലാ വർഷവും നടത്തിവരുന്ന ഈ മതസൗഹാർദ സമ്മേളനത്തിൽ വിവിധ സഭകളിലെ നേതാക്കന്മാരും രാഷ്ട്രീയനേതാക്കളും പങ്കെടുക്കുന്നു. ഈ അവസരങ്ങൾ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, വിവിധ വിഭാഗങ്ങളിൽനിന്നുള്ള ആളുകൾക്ക് ഈ സാഹോദര്യ കൂട്ടായ്മയിൽ പങ്കുചേരാനുള്ള പ്രചോദനവും ലഭിക്കുന്നു.

തിരുപ്പിറവിയുടെ കാലഘട്ടത്തിൽ, നൂറുകണക്കിന് കുടുംബങ്ങൾ അങ്കാവ സന്ദർശിക്കാൻ വിവിധ ഇറാഖി നഗരങ്ങളിൽനിന്ന് യാത്ര ചെയ്യുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രാർഥിക്കുന്നതിനും വിവിധ ആത്മീയ-സാമൂഹ്യ പരിപാടികളിൽ ഭാഗമാകുന്നതിനും ഓരോ വർഷവും വരുന്ന ആളുകളുടെ എണ്ണം വർധിക്കുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്കിടയിലും സമാധാനപരമായ പരസ്പര സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ ഈ കേന്ദ്രം വഹിക്കുന്ന സ്ഥാനം വളരെ വലുതാണ്. ഈ സഹകരണം വിവിധ സഭകളുടെ ഇടവകകൾക്ക് ഗുണം ചെയ്യുക മാത്രമല്ല, വിശ്വാസത്തിൽ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് അഗാധമായ സന്ദേശം നൽകുകയും ചെയ്യുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.