![evangelist-slain-for-leading-muslims-to-christ-in-uganda](https://i0.wp.com/www.lifeday.in/wp-content/uploads/2023/09/evangelist-slain-for-leading-muslims-to-christ-in-uganda.jpg?resize=696%2C435&ssl=1)
കിഴക്കൻ ഉഗാണ്ടയിൽ നടന്ന ഒരു പരിപാടിയിൽ മുസ്ലീങ്ങളെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചതിന് 33 -കാരനായ സുവിശേഷകനെ മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തി. കിറ്റുട്ടി പട്ടണത്തിലെ സുവിശേഷപരിപാടിക്കുശേഷം, കിബുകു ജില്ലയിലെ കതിരിയോയിലേക്കു മടങ്ങുമ്പോൾ ഫിലിപ്പ് ബെരെ എന്ന സുവിശേഷപ്രഘോഷകനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്.
സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ബെരെയെ വലിച്ചിറക്കി, ഒരു വലിയ പാറകൊണ്ട് അക്രമികൾ അദ്ദേഹത്തെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. സുവിശേഷപരിപാടിയിൽ ബെരെയെ സഹായിച്ച മുദെന്യ സിരാസിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുസ്ലീം സ്ത്രീകളും രണ്ട് മുസ്ലീം യുവാക്കളും ഉൾപ്പെടെ നിരവധിപേർ, ചടങ്ങിൽ ക്രിസ്തുവിനെ സ്വീകരിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.
“ഇന്ന് ഞങ്ങളുടെ അംഗങ്ങളെ മതംമാറ്റിയത് അവരാണ്. അവർ ജീവിക്കേണ്ടവരല്ല; കൊല്ലപ്പെടേണ്ടവരാണ്” എന്ന് അടുത്തുള്ള കുറ്റിക്കാട്ടിൽ റോഡിന്റെ ഇരുവശത്തുനിന്നും ആളുകൾ പറയുന്നത് ഞങ്ങൾ കേട്ടു. ആക്രമികൾ എന്റെ സുഹൃത്തിനെ ക്രൂരമായി പരിക്കേല്പിക്കുന്നത് എനിക്ക് കാണാൻകഴിഞ്ഞു. എന്നാൽ ഞാൻ നിസ്സഹായനായിരുന്നു. ആക്രമികളിലൊരാൾ അവനെ ഒരു വലിയ കല്ലുകൊണ്ട് അടിച്ചു; അവൻ രക്തംവാർന്നു മരിച്ചു. അവർ പോയിക്കഴിഞ്ഞ് ഞാൻ ഓടിയെത്തിയപ്പോൾ അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നു” – സിരാസി വെളിപ്പെടുത്തി.
കടപ്പാട്: മോർണിംഗ് സ്റ്റാർ ന്യൂസ്