
ഫ്രാൻസിസ് മാർപാപ്പയ്ക്ക് സ്വന്തം കൈപ്പടയിലുള്ള കത്തുകളും ചിത്രങ്ങളും സമ്മാനിച്ച് ജെമെല്ലി ആശുപത്രിയിലെ കുട്ടികൾ. ഫെബ്രുവരി 14ന് മാർപാപ്പ ജെമെല്ലി ആശുപത്രിയിൽ പ്രവേശിച്ചതു മുതൽ അവിടെയുള്ള പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിലെ കുട്ടികളാണ് തങ്ങളുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ട് എഴുത്തുകളിലൂടെയും ചിത്രങ്ങളിലൂടെയും മാർപാപ്പയോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്.
ആശുപത്രിയിലെ മാർപാപ്പയുടെ സ്വകാര്യ അപ്പാർട്ട്മെന്റിന് അടുത്താണ് കാൻസർ ബാധിതരായ കുട്ടികളുടെ യൂണിറ്റ്. കാൻസർ ബാധിതരായി ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങൾക്കു പുറമേ അവരുടെ മാതാപിതാക്കളിൽ നിന്നുള്ള ഹൃദയസ്പർശിയായ എഴുത്തുകളും മാർപാപ്പയ്ക്ക് ലഭിച്ചിട്ടുണ്ട്.
2023 ൽ മാർപാപ്പ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ കാൻസർ ബാധിതരായ കുട്ടികളെ സന്ദർശിച്ചിരുന്നു.