ഇറ്റാലിയൻ നാവികസേനയുടെ പരിശീലനകപ്പലായ അമേരിഗോ വെസ്പുച്ചിയുടെ ചാപ്പൽ മിലിട്ടറി ആർച്ച്ബിഷപ്പ് മോൺസിഞ്ഞോർ സാന്റോ മാർസിയാനോ ഒരു ജൂബിലി സൈറ്റ് ആയി പ്രഖ്യാപിച്ചു. ജനുവരി എട്ടിന് സാന്താ മരിയ കപുവ വെറ്ററെയിലെ സൈനികതടങ്കൽ സംഘടനയുടെ പള്ളിയിൽ നടന്ന മിലിട്ടറി ഓർഡിനേറിയറ്റിന്റെ 2025 ജൂബിലി വർഷത്തിന്റെ ഉദ്ഘാടന വേളയിലാണ് ആർച്ച്ബിഷപ്പ് ഇക്കാര്യം അറിയിച്ചത്.
“സൈനികർക്കിടയിൽ ജീവിക്കുന്ന സഭയും ജൂബിലി വർഷത്തിൽ ദൈവത്തിൽ നിന്ന് സഭയും പ്രത്യാശയുടെ പ്രകടനമായ അടയാളങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. ഇവയിൽ ജൂബിലിയോട് അനുബന്ധിച്ചുള്ള ‘വിശുദ്ധ സ്ഥലങ്ങൾ’ തീർച്ചയായും ഉൾപ്പെടുത്തണം. അതിലൂടെ നമ്മുടെ സൈന്യത്തിന് ജൂബിലി ആഹ്ളാദത്തിൽ നിന്ന് ലഭിക്കുന്ന ആത്മീയ നേട്ടങ്ങൾ നേടാനാകും” – ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.
1930-ൽ നിർമിച്ച ഈ പരിശീലനകപ്പൽ, 2023 ജൂലൈയിൽ ആരംഭിച്ച് 2025 ജൂണിൽ അവസാനിക്കാനിരിക്കുന്ന ലോക പര്യടനത്തിന്റെ 32-ാം പാദത്തിൽ ഇപ്പോൾ ഒമാനിലാണ് ഉള്ളത്. അതിനകത്ത് ഒരു ചെറിയ ചാപ്പൽ ഉണ്ട്. അതാണ് ഇപ്പോൾ ജൂബിലി സൈറ്റാക്കിയിരിക്കുന്നത്.