
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ റോമിലെ ജെമെല്ലി ആശുപത്രിക്ക് മുന്നിൽ ജപമാല ചൊല്ലി പ്രാർഥിച്ച് വിശ്വസികൾ. ന്യുമോണിയ ബാധിതനായ പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം.
മറ്റ് നഗരങ്ങളിലെന്നപോലെ, റോമിലും വിശ്വാസികൾ പരിശുദ്ധ പിതാവിന് വേണ്ടി പ്രാർത്ഥിക്കാൻ ഒത്തുകൂടി. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ശില്പത്തിന് ചുറ്റും കൂടിയ വിശ്വാസി സമൂഹത്തിന്റെ പ്രാർഥനയിൽ അൽമായ വിശ്വാസികളും വൈദികരും സന്യാസിനികളും പങ്കെടുത്തു.
മാർപാപ്പയുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തിന് രക്തം കൊടുക്കേണ്ടത് ആവശ്യമാണെന്നും വത്തിക്കാൻ അറിയിച്ചു.