മാർപാപ്പയ്ക്ക് പ്രാർഥനാസന്ദേശം അയച്ച് ഗാസയിലെ കത്തോലിക്കാ വിശ്വാസികൾ

ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സുഖപ്രാപ്തിക്കായി ഗാസയിലെ കത്തോലിക്കാ വിശ്വാസികൾ ഒന്നിച്ചു പ്രാർഥിക്കുകയും, ആരോഗ്യത്തിനായി പ്രാർഥിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും സന്ദേശം അയക്കുകയും ചെയ്തു. ഫെബ്രുവരി 25ന് വത്തിക്കാൻ ന്യൂസിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയാണ് ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ കുട്ടികളും യുവാക്കളും പ്രായമായവരും സമർപ്പിതരും പരിശുദ്ധ പിതാവിനോടുള്ള തങ്ങളുടെ അടുപ്പം പ്രകടിപ്പിച്ചത്.

“നമ്മുടെ ഇടയിൽ സമാധാനത്തിനായാണ് പാപ്പ എപ്പോഴും പ്രാർഥിച്ചിരുന്നത്. അദ്ദേഹത്തിന്റെ സുഖ പ്രാപ്തിക്കായി ഞങ്ങൾ ദൈവസന്നിധിയിൽ ഞങ്ങളുടെ പ്രാർഥനകൾ സമർപ്പിക്കുന്നു” ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റോമാനെല്ലി പങ്കുവച്ചു. വർഷങ്ങളായി യുദ്ധവും അതിക്രമവും തുടരുന്ന ഗാസയിലെ വിശ്വാസികൾ തങ്ങളുടെ ദുരിത കാലത്തും മാർപ്പാപ്പയുടെ ആരോഗ്യത്തിനുമായി പ്രാർഥിക്കുകയാണ്.

ഗാസയ്ക്ക് വേണ്ടിയുള്ള നിരന്തരമായ പ്രാർഥനകൾക്ക് ഫാ. റൊമാനെല്ലി ഫ്രാൻസിസ് മാർപാപ്പയോട് തന്റെ വീഡിയോ സന്ദേശത്തിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.