ലൂർദിലെ 71-ാമത് അദ്ഭുതത്തിന് അംഗീകാരം നൽകി കത്തോലിക്കാ സഭ

1923-ൽ ജോൺ ട്രെയ്‌നറുടെ രോഗശാന്തി ലൂർദ് മാതാവിന്റെ മധ്യസ്ഥതയിലൂടെ ദൈവശക്തിയാൽ പ്രവർത്തിച്ച ഒരു അദ്ഭുതമായി അംഗീകരിക്കപ്പെടണം എന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ടിലെ ലിവർപൂളിലെ ആർച്ച്ബിഷപ്പ് മാൽക്കം മക്മഹോൺ. ഇത് കത്തോലിക്കാ സഭ അംഗീകരിക്കുന്ന ലൂർദ് മാതാവിൽ നിന്നും ലഭിക്കുന്ന 71-ാമത്തെ അദ്ഭുതമാണ്.

ലിവർപൂൾ അതിരൂപതയുടെ നേതൃത്വത്തിൽ ലൂർദിലേക്ക് നടന്ന തീർഥാടനത്തിൽ 1923-ൽ ജോൺ ട്രെയ്‌നറും പങ്കുചേർന്നു. അദ്ദേഹത്തിന്റെ ലൂർദിലേക്കുള്ള ആദ്യ തീർഥാടനമായിരുന്നു അത്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഗുരുതരമായി പരിക്കേറ്റ ട്രെയ്‌നറിന് അപസ്മാരം, വലതുകൈക്ക് പക്ഷാഘാതം, കാലുകൾക്ക് സ്വമേധയായുള്ള ചലനക്കുറവ്, സംവേദനക്ഷമത, ശരീരനിയന്ത്രണക്കുറവ്, തലയോട്ടിയിലെ പാരീറ്റൽ മേഖലയിൽ ദ്വാരം എന്നിവ ഉണ്ടായിരുന്നു. ഇതിൽ നിന്നെല്ലാമാണ് ലൂർദ് മാതാവിൽനിന്നും സൗഖ്യംലഭിച്ചത്.

“ജോൺ ട്രെയ്‌നറുടെ രോഗശാന്തി അത്ഭുതകരമാണെന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത പുനഃപരിശോധിക്കാൻ മതിയായ മെഡിക്കൽ തെളിവുകളുണ്ടെന്ന് വ്യക്തമാണ്,” ബിഷപ്പ് മക്‌മഹോൺ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.