കാർലോ അക്കുത്തിസ് ഉൾപ്പെടെയുള്ള പതിനഞ്ചു പേരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് അംഗീകാരം

ഫ്രാൻസിസ് പാപ്പയുടെ അധ്യക്ഷതയിൽ ജൂലൈ ഒന്നാം തീയതി നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററിയിൽ വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് ഉൾപ്പെടെയുള്ള പതിനഞ്ചു പേരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്  അംഗീകാരം നൽകി.

കൺസിസ്റ്ററിയിൽ വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, പതിനഞ്ചു വാഴ്ത്തപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അവരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള അംഗീകാരം കൺസിസ്റ്ററി അംഗങ്ങൾ നൽകി. പുതിയ വിശുദ്ധരിൽ വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് ഒഴികെയുള്ളവരുടെ പേരുകൾ 2024 ഒക്ടോബർ 20 ഞായറാഴ്ച വിശുദ്ധരുടെ പട്ടികയിൽ ആലേഖനം ചെയ്യും.

വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ വിശുദ്ധ പദവി 2025 ജൂബിലിവർഷത്തിലായിരിക്കും നടക്കുക. പുതിയ സഹസ്രാബ്ദത്തിലെ വിശുദ്ധൻ എന്നനിലയിൽ കാർലോ അക്കൂത്തിസ് നിരവധി യുവജനങ്ങൾക്ക് ക്രൈസ്തവജീവിതത്തിൽ ഏറെ ആത്മീയപ്രചോദനം നൽകുന്ന വ്യക്തി കൂടിയാണ്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.