പ്രധാന വെല്ലുവിളികളെ നേരിടാൻ യൂറോപ്പ് സ്വയം വീണ്ടും കണ്ടെത്തണമെന്ന് കർദിനാൾ പരോളിൻ

സംസ്കാരം, വ്യാപാരം, കുടിയേറ്റം തുടങ്ങിയ പ്രധാന വെല്ലുവിളികളെ നേരിടാൻ യൂറോപ്പ് സ്വയം വീണ്ടും കണ്ടെത്തണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. ഫെബ്രുവരി 15 ന് പ്രസിദ്ധീകരിച്ച ഇറ്റാലിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് “യൂറോപ്പ്, സ്വയം വീണ്ടും കണ്ടെത്തുക, നിങ്ങളായിരിക്കുക” എന്ന വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ മുന്നറിയിപ്പിനെ അടിസ്ഥാനപ്പെടുത്തി പങ്കുവച്ചത്.

“പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ യൂറോപ്പിന് നിലവിൽ നല്ല ആന്റിബോഡികളുണ്ട്. എന്നാൽ ഏറ്റവും ഗുരുതരമായ പ്രശ്നം അന്താരാഷ്ട്ര എതിരാളികളോട് നിർണ്ണായകമായി പ്രതികരിക്കാൻ ഞങ്ങളെ അനുവദിക്കുന്ന ഭാവിയെക്കുറിച്ചുള്ള ആശയങ്ങളുടെ അഭാവമാണ്” കർദിനാൾ പരോളിൻ വ്യക്തമാക്കി. നാം പ്രത്യാശയുടെ അടയാളമായി മാറണമെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

2025 ഫെബ്രുവരി 24 ന് മൂന്ന് വർഷം തികയുന്ന ഉക്രൈൻ യുദ്ധത്തെ അനുസ്മരിച്ചുകൊണ്ട് ഏകപക്ഷീയമായ അടിച്ചമർത്തലിലൂടെ ഒരിക്കലും പരിഹാരം തേടരുതെന്നും അത് മുഴുവൻ ജനങ്ങളുടെയും അവകാശങ്ങളെ നാമാവശേഷമാക്കുകയാണെന്നും അത് ഒരിക്കലും ശാശ്വതമായ പരിഹാരം നൽകില്ലെന്നും വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.