
ഭക്ഷണം, പാർപ്പിടം, മരുന്ന് മുതലായ എല്ലാ സുപ്രധാന വസ്തുക്കളും ആളുകൾക്ക് ആവശ്യമാണെന്ന് മ്യാൻമറിൽ നിന്നും കർദിനാൾ ചാൾസ് ബോ. മ്യാൻമറിൽ 7.7 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന് 1600 ൽ അധികം പേർ മരിക്കുകയും 2,300 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, പല സ്ഥലങ്ങളിലും വൈദ്യുതിയോ, ഇന്റർനെറ്റോ ഇല്ല. ആരോഗ്യസംവിധാനവും തകർന്നിരിക്കുകയാണ്.
“മറ്റെന്തിനെക്കാളും, നമ്മുടെ ജനങ്ങൾക്ക് സമാധാനമാണ് വേണ്ടത്. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നത് ഞങ്ങൾ കണ്ടു. ആളുകൾ സുരക്ഷയ്ക്കായി ഓടുകയായിരുന്നു. എല്ലാവർക്കും വലിയ ഭയാനകമായ ഒരു നിമിഷമായിരുന്നു” – ഭൂകമ്പസമയത്ത് യാത്രയിലായിരുന്നു കർദിനാൾ വെളിപ്പെടുത്തി. അക്രമം കാരണം, സൈന്യത്തിന്റെ ഇടപെടൽമൂലം തടസ്സപ്പെട്ടേക്കാവുന്ന സഹായവിതരണമാണ് കർദിനാൾ ബോ പങ്കുവയ്ക്കുന്ന പ്രധാന ആശങ്ക.
ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ മണ്ടാലേയിലും കത്തോലിക്കാ സഭ രാജ്യമെമ്പാടും കാരിത്താസിലൂടെ ദുരിതമനുഭവിക്കുന്നവരെ ഇതിനകം സഹായിക്കുന്നുണ്ടെന്ന് കർദിനാൾ പറഞ്ഞു.