കപ്പൂച്ചിന്‍ വിദ്യാഭവന് ക്രിയേഷന്‍സിന്റെ ബാനറില്‍ ‘തലവര’ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യപ്പെട്ടു. അനാഥനും ശാരീരിക അസ്വസ്ഥതകളുള്ള ഒരു സാധാരണ മനുഷ്യനെ കേന്ദ്രീകരിച്ചു നടക്കുന്ന സംഭവബഹുലമായ ഒരു കഥയാണ് ഇവിടെ ആസ്വാദകസമക്ഷം സമര്‍പ്പിക്കപ്പെട്ടത്. തന്റെ പ്രാണന് പോലും നോക്കാതെ രണ്ടു കുട്ടികളെ ജീവനിലേക്കു പിടിച്ചുയര്‍ത്തുന്ന ഉറകെട്ടു പോകാത്ത ചില നല്ല മനുഷ്യരുടെ കഥ പറയുന്ന ചിത്രം.
പൂര്‍ണ്ണമായും കപ്പൂച്ചിന്‍ തിയോളജി വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അഭിനയവും ചിത്രീകരണവും സംഗീതസംവിധാനവും കപ്പൂച്ചിന്‍ സഹോദര്യത്തില്‍ നിന്നു തന്നെ ജന്മമെടുത്തതാണ്. വോക്സ് അസ്സീസി (Vox Assisi) എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യപ്പെട്ട, ശ്രദ്ധേയമായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ഒരുക്കിയിരിക്കുന്നത് ജോണ്‍സ് തോമസ് എന്ന വൈദിക വിദ്യാര്‍ത്ഥിയാണ്. ഇതിനോടകം നിരവധി ചിത്രങ്ങള്‍ ചെയ്ത ഇദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിമുകള്‍ വേറിട്ട അനുഭവമാണ് ആസ്വാദക മനസില്‍ ഒരുക്കുന്നത്.