സുഡാനിലെ കാർട്ടൂമിൽ കത്തോലിക്കാ ആശ്രമത്തിനുനേരെ ബോംബാക്രമണം. നവംബർ മൂന്നിന് അഞ്ച് സന്യാസിനിമാർ താമസിക്കുന്ന ആശ്രമത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ഇരയായ ആശ്രമത്തിൽ മലയാളിയും സലേഷ്യൻ മിഷനറിയുമായ ഫാ. ജേക്കബ് തേലേക്കാടനും ഉണ്ടായിരുന്നു.
ആക്രമണത്തിൽ ഒരു അധ്യാപികയ്ക്കും രണ്ട് സന്യാസിനിമാർക്കും അമ്മയ്ക്കും നാല്, ഏഴ് വയസുള്ള രണ്ട് കുട്ടികൾക്കും പരിക്കേറ്റതായി ഫാ. ജേക്കബ് തേലേക്കാടൻ അറിയിച്ചു. ആക്രമണസമയത്ത് ഭൂരിഭാഗം താമസക്കാരും താഴത്തെ നിലയിലായിരുന്നു. ഒന്നാംനിലയിലാണ് ബോംബ് പതിച്ചത്. ഈ ആക്രമണത്തിൽനിന്നുള്ള രക്ഷപെടൽ ‘അത്ഭുതം’ ആണെന്ന് ഫാ. ജേക്കബ് വെളിപ്പെടുത്തുന്നു.
നവംബർ ഒന്നിന് സുഡാനിലെ ഒംദുർമാനിലെ ക്രൈസ്തവസഭയുടെ മറ്റൊരു കെട്ടിടത്തിനുനേരെയും സുഡാനീസ് സായുധസേന (SAF) ഷെല്ലാക്രമണം നടത്തിയിരുന്നു. ഈ കെട്ടിടം എപ്പിസ്കോപ്പൽ, ഇവാഞ്ചലിക്കൽ വിഭാഗങ്ങൾ ഉപയോഗിച്ചിരുന്നതാണ്. സി.എസ്.ഡബ്ല്യു പറയുന്നതനുസരിച്ച്, കത്തോലിക്കാ സ്ഥാപനങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ മനഃപൂർവമാണെന്നാണ്.