![pope visit mangolia planning](https://i0.wp.com/www.lifeday.in/wp-content/uploads/2023/02/pope-visit-mangolia-planning.jpeg?resize=696%2C392&ssl=1)
മറ്റുള്ളവരുടെ വേദനകൾ ശ്രവിച്ച് അവരോട് അനുകമ്പാർദ്രമായ ഒരു ബന്ധം സ്ഥാപിക്കുന്നതിലൂടെയാണ് നമ്മുടെ വിശ്വാസജീവിതത്തിന്റെ നന്മ കണ്ടെത്താൻ സാധിക്കുന്നതെന്ന്, കാനാൻകാരി സ്ത്രീയുമായുള്ള യേശുവിന്റെ കൂടിക്കാഴ്ചയെ എടുത്തുപറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് പാപ്പാ തന്റെ ഹ്രസ്വസന്ദേശം പങ്കുവച്ചത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“ഇന്നത്തെ സുവിശേഷത്തിലെ യേശുവും കാനാൻകാരി സ്ത്രീയുമായുള്ള കൂടിക്കാഴ്ച പോലെ നമ്മുടെ ബന്ധങ്ങളിൽ മാത്രമല്ല, വിശ്വാസജീവിതത്തിലും അനുകമ്പയോടെയും മറ്റുള്ളവരുടെ നന്മയ്ക്കായും അവരെ കേൾക്കാനും അവരോട് സൗമ്യമായി പെരുമാറാനും സാധിക്കുന്നത് നമ്മുടെ ബന്ധങ്ങളിൽ ഏറെ നന്മകൾ ഉളവാക്കും.”