സ്വേച്ഛാധിപതിയായ ഒർട്ടെഗയുടെ ആക്രമണങ്ങളോട് പ്രതികരിച്ച് മനാഗ്വയിലെ സഹായമെത്രാൻ

നിക്കരാഗ്വൻ ഏകാധിപതി ഡാനിയൽ ഒർട്ടെഗയുടെ പുതിയ ആക്രമണങ്ങൾ മധ്യ അമേരിക്കൻ രാജ്യം ഭരിക്കുന്ന വ്യക്തിയുടെ ബലഹീനതയുടെയും നിരാശയുടെയും അടയാളങ്ങളാണെന്ന് മനാഗ്വയിലെ സഹായമെത്രാൻ സിൽവിയോ ബേസ്. കത്തോലിക്കാ സഭയുടെ നേരെ നടത്തുന്ന ആക്രമണങ്ങൾക്കും അടിച്ചമർത്തലുകൾക്കുമിടയിൽ ഭരണകൂടത്തിന്റെ ക്രൂരതകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“സ്വേച്ഛാധിപതിയുടെ ഭാഷ വ്യാഖ്യാനിക്കാൻ നമ്മൾ നിക്കരാഗ്വക്കാർ പഠിക്കേണ്ടതുണ്ട്. അദ്ദേഹം രാജ്യത്തിന്റെ രാഷ്ട്രതന്ത്രജ്ഞനായി സംസാരിക്കുന്നില്ല. കാരണം, അദ്ദേഹം രാജ്യം ഭരിക്കുന്നില്ല എന്നതു തന്നെ. അദ്ദേഹം ചെയ്യുന്നതൊക്കെ ജനത്തിന് നന്മക്കായിട്ടാണ് എന്ന് ആളുകളെക്കൊണ്ട് പറയിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇത്. എന്നാൽ ഇത് ഒരു ഭരണാധികാരിയുടെ ബലഹീനതയെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും താൻ തനിച്ചാണെന്ന് അവനറിയാം” – സഹായമെത്രാൻ ചൂണ്ടിക്കാട്ടി.

ഏപ്രിൽ 15 ശനിയാഴ്ച, ചൈന ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് കോ-ഓപ്പറേഷന്റെ പ്രസിഡന്റ് ലുവോ ഷാവോഹുയിയുമായി നടത്തിയ ഒരു മീറ്റിംഗിന്റെ ചട്ടക്കൂടിൽ ഒർട്ടെഗ വീണ്ടും കത്തോലിക്കാ സഭക്കു മേൽ അതിക്രമങ്ങൾ നടത്തുകയാണ്. യോഗത്തിൽ, 26 വർഷവും നാലു മാസവും അന്യായമായി തടവിനു ശിക്ഷിക്കപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസ് മതഗൽപ്പയിലെ സാമ്പത്തികവും ഉൽപാദനപരവുമായ പ്രവർത്തനങ്ങൾ ബഹിഷ്‌കരിക്കുന്നതിനും അട്ടിമറിക്കുന്നതിനും ശ്രമിച്ചിരുന്നു എന്ന് ഒർട്ടേഗ ആരോപിച്ചു.

“എന്റെ സഹോദരൻ , മതഗൽപ്പ ബിഷപ്പ് – ബിഷപ്പ് റൊളാൻഡോ അൽവാരെസിനെ അന്യായമായി ജയിലിലേക്ക് കൊണ്ടുപോയി. ഇക്കാരണത്താൽ അവന്റെ നിരുപാധികവും ഉടനടി മോചനവും ആവശ്യപ്പെടുന്നതിൽ താൻ മടുക്കുന്നില്ല. എല്ലാ ദിവസവും, എല്ലാ ഞായറാഴ്ചയും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. അവൻ നിരപരാധി ആയതിനാൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർത്താവിനോട് സ്വാതന്ത്ര്യത്തിനായി അപേക്ഷിക്കുന്നത് തുടരുന്നു” – സഹായമെത്രാൻ പ്രസ്താവനയിൽ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.