നൈജീരിയയിലെ കടുനയിൽ ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ വർധിക്കുന്നു; കണ്ണടച്ച് അധികാരികളും

നൈജീരിയയിലെ കടുന സംസ്ഥാനത്തെ അധികാരികളോട് വ്യക്തിപരമായി അഭ്യർഥിച്ചിട്ടും ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ ഇവിടെ അനുദിനം വർധിക്കുകയാണ്. ഫുലാനി തീവ്രവാദികളിൽനിന്ന് വളരെ രൂക്ഷമായ ആക്രമണമാണ് ഇവിടെയുള്ള ക്രൈസ്തവർ നേരിടുന്നത്.

കടുനയിലെ ക്രിസ്ത്യൻനേതാക്കൾ അടുത്തിടെ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് കമ്മീഷണർ മൂസ ഗർബയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും വാർത്താ ഔട്ട്ലെറ്റുകളുമായും എലിസബത്ത് കെൻഡലിന്റെ റിലീജിയസ് ലിബർട്ടി പ്രെയർ ബുള്ളറ്റിനുമായും കൂടിക്കാഴ്ച നടത്തി. ഫുലാനി തീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളും നടത്തിയ ആക്രമണത്തിൽ 23 ക്രൈസ്തവർ കൊല്ലപ്പെടുകയും 215 പേരെ ഇപ്പോഴും തടവിലാക്കിയിരിക്കുകയും 200 ആരാധനാലയങ്ങൾ അടച്ചുപൂട്ടുകയും ചെയ്തുവെന്നും ക്രിസ്ത്യൻനേതാക്കൾ പൊലീസിനോടു പറഞ്ഞു.

എന്നാൽ, ഈ കൂടിക്കാഴ്ചയ്ക്ക് മൂന്നു ദിവസങ്ങൾക്കുശേഷം, തീവ്രവാദികൾ വീണ്ടും കടുനയിലെ ഡോഗോൺ നോമ ഗ്രാമത്തെ ആക്രമിച്ചു. ഈ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; കുറഞ്ഞത് നാലുപേരെ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.