നൈജീരിയയിൽ, സെപ്റ്റംബർ 30 -ന് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു ക്രൈസ്തവൻ കൊല്ലപ്പെടുകയും 19 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കടുന സംസ്ഥാനത്താണ് വീണ്ടും ആക്രമണം നടന്നത്.
ശനിയാഴ്ച പുലർച്ചെ 12 മണിയോടെ കജുരു കൗണ്ടിയിലെ കുഫാന പ്രദേശത്തുള്ള കടുന സംസ്ഥാനത്ത് ക്രിസ്ത്യാനികൾ കൂടുതലായി താമസിക്കുന്ന അംഗ്വാൻ വാകു ഗ്രാമത്തിലേക്ക് തീവ്രവാദികൾ അതിക്രമിച്ചുകയറുകയായിരുന്നു. “ആക്രമണത്തിൽ ഒരു ക്രൈസ്തവൻ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന മറ്റ് 19 ക്രൈസ്തവരെ ഭീകരർ തട്ടിക്കൊണ്ടുപോയി” – ബെൻ യുനാന, മോണിംഗ് സ്റ്റാർ ന്യൂസിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.
പ്രധാനമായും ക്രിസ്ത്യാനികൾ അധിവസിക്കുന്ന കടുന സംസ്ഥാനത്തിന്റെ തെക്കൻഭാഗം ഒരു ദശാബ്ദത്തിലേറെയായി ഫുലാനി തീവ്രവാദികളുടെയും മറ്റു ഭീകരരുടെയും നിരന്തരമായ ആക്രമണത്തിന് ഇരയാണ്.