കോംഗോയിൽ ക്രിസ്ത്യൻ ഗ്രാമങ്ങൾക്കുനേരെ ആക്രമണം: ഏഴുപേർ കൊല്ലപ്പെട്ടു, നിരവധിപേരെ കാണാതായി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി.) നോർത്ത് കിവുവിലെ ക്രിസ്ത്യൻ ഗ്രാമങ്ങളായ കവാമെ, മാപ്പിലി എന്നിവിടങ്ങളിൽ സഖ്യകക്ഷികളായ ജനാധിപത്യ സേന (എ. ഡി. എഫ്.) യുടെ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു.

എ. ഡി. എഫ്. വിമതർ മൂന്നുപേരെ കൊലപ്പെടുത്തിയതായി ആഗസ്റ്റ് 13-ന് കവാമെയിൽ നടന്ന ആക്രമണത്തിന്റെ ദൃക്‌സാക്ഷി വെളിപ്പെടുത്തി. പിറ്റേന്ന് അതിരാവിലെ, അക്രമികൾ മാപ്പിലിയെ ആക്രമിക്കുകയും നാലുപേർ കൂടി കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് മറ്റു നിരവധി ഗ്രാമീണരെ ചുറ്റുമുള്ള വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി. അവരെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

രാജ്യത്തെ പൗരന്മാർക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കാനും ഇത്തരം അക്രമങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാനും സർക്കാർ അധികാരികളിൽനിന്ന് അടിയന്തര നടപടി വേണമെന്ന് പ്രാദേശികനേതാക്കൾ ആവശ്യപ്പെടുന്നു. “ഈ ഭീകരപ്രവർത്തനങ്ങൾ നമ്മുടെ സുരക്ഷയ്ക്കുമാത്രമല്ല, നമ്മുടെ പ്രാദേശിക ക്രിസ്ത്യൻജനതയെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്യുകയാണ്. ക്രിസ്ത്യാനികൾ എന്ന നിലയിൽ, ഞങ്ങൾ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. ഏതു നിമിഷവും ഇസ്ലാമിസ്റ്റുകൾ ഞങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഞങ്ങൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല” – ബെനിയിലെ ആംഗ്ലിക്കൻ ചർച്ചിന്റെ ബിഷപ്പ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.