സിറിയയിൽ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്കുനേരെ ആക്രമണം

പടിഞ്ഞാറൻ സിറിയയിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ആർച്ച്‌ഡയോസിസ് ഓഫ് ഹാമയിൽ ആക്രമണം നടത്തി അജ്ഞാതരായ അക്രമികൾ. തോക്കുധാരികളായ അക്രമികൾ പള്ളിയുടെ ഭിത്തിയിലേക്ക് വെടിയുതിർക്കുകയും കുരിശ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു. കുറ്റവാളികൾക്കായി ലോക്കൽ പൊലീസ് തിരച്ചിൽ നടത്തുന്നതായി ഗ്രീക്ക് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

“വെടിവയ്പ്പ് നടന്നതായി ഹാമയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപത സ്ഥിരീകരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ഹമാ പൊലീസ് കമാൻഡ് ഉടൻതന്നെ അന്വേഷിക്കുകയും കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തു” – ലോക്കൽ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്‌സ് (SNHR) പള്ളി അക്രമത്തെ അപലപിക്കുകയും കുറ്റവാളികൾ അജ്ഞാതരായിരിക്കെ, ഒരു ജിഹാദി ഗ്രൂപ്പായ അൻസാർ അൽ-തൗഹിദ് സ്വത്തുക്കൾക്കും ആളുകൾക്കും നേരെയുള്ള നിരവധി ആക്രമണങ്ങൾക്ക് ഉത്തരവാദികളാണെന്നും ആരോപിച്ചു.

“ഹമയുടെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ എസ്. എൻ. എച്ച്. ആർ. ശക്തമായി അപലപിക്കുന്നു” – ഗ്രൂപ്പ് പ്രസ്താവിച്ചു. ഡിസംബർ ആദ്യം സിറിയയുടെ പ്രസിഡന്റ് ബാഷർ അൽ അസദ് റഷ്യയിലേക്ക് പലായനം ചെയ്തതിനെത്തുടർന്ന് ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള സിറിയയിലെ ന്യൂനപക്ഷങ്ങൾ ജാഗ്രതയിലാണ്. സിറിയയിലെ ക്രിസ്ത്യാനികൾക്ക് അപകടകരമായ ഭീഷണിയായിരുന്ന ഒരു കടുത്ത സ്വേച്ഛാധിപതിയായിരുന്നു അസദ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.