
തെക്കൻ സുഡാനിലെ ടോറിറ്റ് അതിരൂപതാതിർത്തിയിലെ മാഗ്വി കൗണ്ടിയിലെ അവർ ലേഡി ഓഫ് അസംപ്ഷൻ ഇടവകയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ചു കൊണ്ട് നീതി ആവശ്യപ്പെട്ട് ബിഷപ്പ് എമ്മാനുവൽ ബെർണാഡിനോ ലോവിനെപേറ്റ. മാർച്ച് 26 ന് നടന്ന ആക്രമണത്തിൽ തെക്കൻ സുഡാൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിലെ (എസ് എസ് പി ഡി എഫ്) ഉദ്യോഗസ്ഥർ ഒരു സാധാരണക്കാരനെ കൊല്ലുകയും മറ്റൊരാളെ പരിക്കേൽപ്പിക്കുകയും പള്ളിയുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
“നമ്മുടെ സഭാ ഉദ്യോഗസ്ഥർക്കും, പുണ്യസ്ഥലങ്ങൾക്കും, ഔവർ ലേഡി ഓഫ് അസംപ്ഷന്റെ ഇടവക സമൂഹത്തിനും നേരെ നടന്ന കൊലപാതകങ്ങൾ, ഭീഷണികൾ, അനാദരവ് എന്നിവയെ ടോറിറ്റ് കത്തോലിക്കാ രൂപത ആഴമായ ആശങ്കയോടെയും പ്രതിഷേധത്തോടെയും അപലപിക്കുകയും ചെയ്യുന്നു,” ടോറിറ്റ് രൂപതയുടെ മെത്രാൻ എമ്മാനുവൽ ബെർണാഡിനോ ലോവിനെപേറ്റ പങ്കുവച്ചു.
ദക്ഷിണ സുഡാനിലെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. റീക്ക് മച്ചാർ ടെനി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് തെക്കൻ സുഡാനിൽ സൗത്ത് സുഡാനീസ് പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-ഇൻ ഓപ്പോസിഷനും (എസ് പി എൽ എം-ഐ ഒ) എസ് എസ് പി ഡി എഫും തമ്മിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നതെന്നും ആഫ്രിക്കൻ മാധ്യമത്തിനു നൽകിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.