നൈജീരിയയിൽ ആക്രമണം: മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു

ജനുവരി ആറിന് നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രിസ്ത്യാനികളെ കൊലപ്പെടുത്തി. ഡിസംബർ ആദ്യം മുതൽ ഈ പ്രദേശത്ത് നടന്ന വിവിധ ആക്രമണങ്ങളിൽ 11 കൊലപാതകങ്ങളാണ് നടന്നത്.

രാത്രി 10:30 ഓടെയാണ് അക്രമികൾ ബൊക്കോസ് കൗണ്ടിയിലെ ഷാ ഗ്രാമം ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബൊക്കോസ് ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ സാമുവൽ അമാലാവു പത്രക്കുറിപ്പിൽ ആക്രമണം സ്ഥിതീകരിച്ചു. അതേ പ്രദേശത്ത്, ഡിസംബർ 27 ന് ഫുലാനി തീവ്രവാദികൾ ഒരു മുൻ നാവിക ഉദ്യോഗസ്ഥന്റെ കൃഷിയിടം ആക്രമിച്ചിരുന്നു.

ക്രിസ്തുമസ്, പുതുവത്സര സീസണുകളിൽ ആക്രമണം നടത്താൻ ആയുധധാരികളായ തീവ്രവാദികൾ ഒത്തുകൂടുന്നത് കണ്ടതിനാൽ, ബൊക്കോസ് പ്രദേശത്തെ ക്രിസ്ത്യാനികൾ അത്തരം ആക്രമണങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തിരുന്നു. ബൊക്കോസ് പ്രദേശത്ത് വരാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് താമസക്കാരനായ മാജിറ്റ് സബാസ്റ്റിൻ മാൻഡിക് ഒരു സുരക്ഷാ മുന്നറിയിപ്പ് അയയ്ക്കുകയും സൈന്യം, പൊലീസ്, മറ്റു സുരക്ഷാ ഏജൻസികൾ എന്നിവരുടെ പ്രതിരോധനടപടികൾ ആവശ്യപ്പെടുകയും ചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.