കായികലോകത്തിന് പിന്തുണ നൽകിക്കൊണ്ട് എല്ലാ വർഷവും അസീസിയിൽവച്ചു സംഘടിപ്പിക്കുന്ന മാരത്തൺ ഈ വർഷം നവംബർ അഞ്ചാം തീയതി ഞായാറാഴ്ച നടത്തപ്പെട്ടു. ലോകത്തിലെ പലയിടങ്ങളിൽ, പ്രത്യേകമായി ഇസ്രയേലിലും പലസ്തീനിലും നടമാടുന്ന യുദ്ധങ്ങൾക്കിരയായ ആളുകൾക്കായി പ്രാർഥിച്ചുകൊണ്ടാണ് മാരത്തൺ ആരംഭിച്ചത്.
അസ്സീസിയിലെയും സമീപ രൂപതകളിലെയും മെത്രാന്മാർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാരത്തൺ ഓട്ടക്കാർക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശം രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ മാർക്കോ മോറോണി വായിച്ചു. 2000 -ഓളം അത്ലറ്റുകൾ പങ്കെടുക്കുന്ന സാൻ ഫ്രാൻസെസ്കോ മാരത്തണിൽ, മാരത്തോണിനുപുറമെ മറ്റ് രണ്ട് കായികയിനങ്ങളും കൂടി ഉൾപ്പെടുത്തിയിരുന്നു. ഏറ്റവും ദുർബലരായ ആളുകളെ പിന്തുണയ്ക്കുന്നതിനു വേണ്ടിക്കൂടിയാണ് ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
കായികതാരങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും കായികലോകത്തോടുള്ള സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് അസ്സീസിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.