ലെബനനിലുടനീളമുള്ള പുരാതന അവശേഷിപ്പുകളെ ഇല്ലാതാക്കി തുടരുന്ന ആക്രമണങ്ങൾ: ഇസ്രായേലിനു മുന്നറിയിപ്പുമായി പുരാവസ്തു ഗവേഷകർ

ലെബനനിലെ ഇസ്രായേൽ ബോംബാക്രമണം പുരാതന സംസ്കാരത്തിന്റെ നിലനിൽക്കുന്ന അവശേഷിപ്പുകൾക്കു ഭീഷണിയുയർത്തുന്നതായി വെളിപ്പെടുത്തി പുരാവസ്തു ഗവേഷകർ. രണ്ടു സഹസ്രാബ്ദത്തിലേറെയായി കിഴക്കൻ ലെബനനിലെ ബാൽബെക്കിലെ റോമൻ ക്ഷേത്രങ്ങൾ ലോകമെമ്പാടുമുള്ള റോമൻ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി നിലകൊള്ളുന്നു. എന്നാൽ, കഴിഞ്ഞ ദിവസം യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽനിന്ന് ഏതാനും മീറ്റർ അകലെ സ്ഫോടനം നടന്നത് പുരാവസ്തു ഗവേഷകരെ ആശങ്കപ്പെടുത്തുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഓട്ടോമൻ കെട്ടിടവും ആക്രമണത്തിൽ നശിച്ചിരുന്നു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള നിലവിലെ യുദ്ധത്തിൽനിന്ന് ലെബനനിലുടനീളമുള്ള ചരിത്രപരമായ സ്ഥലങ്ങൾക്ക് പരിഹരിക്കാനാവാത്ത നാശനഷ്ടമുണ്ടാകുമെന്ന് ചില പുരാവസ്തു ഗവേഷകർ പറയുന്നത് എടുത്തുകാണിക്കുന്നു.

“ലെബനനിലെ പ്രധാന റോമൻ സ്ഥലമാണ് ബാൽബെക്ക്. ആരെങ്കിലും ബോംബിട്ടാൽ നിങ്ങൾക്കത് മാറ്റിസ്ഥാപിക്കാൻ കഴിയില്ല. അതൊരു വലിയ നഷ്ടമായിരിക്കും. അതൊരു കുറ്റകൃത്യമായിരിക്കും” – ഡർഹാം സർവകലാശാലയിലെ പുരാവസ്തു പ്രൊഫസറായ ഗ്രഹാം ഫിലിപ്പ് പറയുന്നു. ഇസ്രായേൽ തുടരുന്ന ആക്രമണം ഏകദേശം 2,500 വർഷങ്ങൾക്കുമുമ്പ് ഫിനീഷ്യൻ സാമ്രാജ്യത്തിന്റെ പ്രധാന തുറമുഖമായ ടയറിലെ ബാൽബെക്ക് ക്ഷേത്രങ്ങൾക്കും റോമൻ അവശിഷ്ടങ്ങൾക്കും വളരെ അടുത്തയാണ് നടക്കുന്നത്. ഇത് ആശങ്ക ഉയർത്തുന്നുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.