പരമ്പരാഗത ലത്തീൻ കുർബാനകൾ അർപ്പിക്കുന്ന വൈദികരും കത്തോലിക്കാ സഭയുമായി പൂർണ്ണമായ കൂട്ടായ്മ പുലർത്തുന്ന സ്ഥാപനമായ പ്രീസ്റ്റ്ലി ഫ്രറ്റേർണിറ്റി ഓഫ് സെന്റ് പീറ്റർ (FSSP) ലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തി വത്തിക്കാൻ. സെപ്തംബർ 26- ന് FSSP പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ, ഈ സന്ദർശനം സാഹോദര്യത്തിന്റെ ഏതെങ്കിലും പ്രശ്നത്തിൽനിന്ന് ഉത്ഭവിച്ചതല്ല. പകരം, നമ്മൾ ആരാണെന്നും എന്തു ചെയ്യുന്നുവെന്നും എങ്ങനെ ജീവിക്കുന്നുവെന്നും അറിയാൻ ഡികാസ്റ്ററിയ്ക്ക് സഹായകാരമാകും എന്നാണ് പറഞ്ഞിരിക്കുന്നത്.
2014-ൽ എക്ലീസിയ ഡീ കമ്മീഷനാണ് ഈ കൂട്ടായ്മലേക്കുള്ള അവസാനത്തെ അപ്പസ്തോലിക സന്ദർശനം നടത്തിയത്. പരിശുദ്ധ സിംഹാസനത്തിന്റെ അധികാരത്തിൻകീഴിൽ കത്തോലിക്കാ സഭയിൽ ഒരു പൊതുദൗത്യത്തിനായി ഒരുമിച്ചുപ്രവർത്തിക്കുന്ന ഒരു പൗരോഹിത്യകൂട്ടായ്മയാണ് എഫ്. എസ്. എസ്. പി.